

താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് ഐ.എച്ച്.ആർ.ഡി കോളേജിൽ സീനിയർ, ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ മൂന്നു വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു വിട്ടയച്ചു. 50 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
മുഹമ്മദ് നിസാം (26) പൂലോറാകുന്നുമ്മൽ പരപ്പൻപോയിൽ, അർജുൻ. സി. പി (19) പുന്നോറത്ത് കരുമല, മുഹമ്മദ് അസ്ലം (20) കൊട്ടേക്കാട്ടിൽ കണ്ണോത്ത്, മുഹമ്മദ് അൽ ജാസിൽ (20) കൂടത്താംപറമ്പ് ഉണ്ണികുളം എന്നിവരെയാണ് അറസ്റ്റ് ചെയ്തു വിട്ടയച്ചത്.
രണ്ടാം വർഷ ബിരുദ വിദ്യാർഥികൾ ഷർട്ടിന്റെ മുകൾ ഭാഗത്തെ ബട്ടൻസ് അഴിച്ചിടാൻ പാടില്ലെന്നും അങ്ങനെ ചെയ്യാൻ സീനിയർ വിദ്യാർത്ഥികൾക്ക് മാത്രമേ അവകാശമുള്ളൂ എന്ന് പറഞ്ഞു പരസ്പരം തർക്കമുണ്ടാവുകയും പിന്നീട് ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു.