
കാസര്‍കോട് : വ്യാജ രേഖ കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് നീലേശ്വരം പൊലീസിന് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കെ. വിദ്യ അറിയിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഹാജരാകാന്‍ ആവില്ലെന്ന് ഇ മെയില്‍ വഴി അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണി വരെ ഹാജരാകാന്‍ കഴിയില്ലെന്നാണ് വിദ്യ ഇ മെയിലില്‍ വ്യക്തമാക്കിയത്. ചൊവ്വാഴ്ച ഹാജരാകാമെന്നും വിദ്യ അറിയിച്ചു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇന്നലെയാണ് നീലേശ്വരം പൊലീസ് നോട്ടീസ് നല്‍കിയത്. കരിന്തളം ഗവണ്മെന്റ് കോളേജില്‍ വ്യാജ രേഖ നല്കി ഗസ്റ്റ് ലക്ചര്‍ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസിന്റെ അന്വേഷണം. മഹാരാജാസ് കോളേജിലെ പേരിലുള്ള വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം ഗവ. കോളേജില്‍ സമര്‍പ്പിച്ചിരുന്നത്.
വ്യാജ പ്രവര്‍ത്തി പരിചയ രേഖാ കേസില്‍ അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിദ്യയ്ക്ക് ഇന്നലെ കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. 50000 രൂപയുടെ രണ്ട് പേരുടെ ആള്‍ജാമ്യമാണ് കോടതി അനുവദിച്ചത്. കേരളം വിട്ട് പോകരുത്, പാസ്പോര്‍ട്ട് ഹാജരാക്കണം എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കുറ്റം ആവര്‍ത്തിക്കരുത്. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]