
കോഴിക്കോട് : പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന നിര്‍ദ്ധനര്‍ക്ക് സഹായകമാകുന്ന റോട്ടറി ക്ലബ്ബ് 3204 ഏര്‍പ്പെടുത്തിയ സ്കിന്‍ ബാങ്ക്, ആസ്റ്റര്‍ മിംസിന് കൈമാറി. മിംസ് ആശുപത്രി ഹാളില്‍ നടന്ന ചടങ്ങില്‍ റീജ്യണല്‍ റോട്ടറി ഫൗണ്ടേഷന് ചെയര്‍ ഗൗരി രാജന്,ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ലുക്ക് മാന്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് ഡോ.എബ്രഹാം മാമന്, പ്ലാസ്റ്റിക് സര്‍ജറി ഹെഡ് ഡോ.സെബിന് തോമസ് എന്നിവര്‍ക്കാണ് കൈമാറിയത്.
റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് 3204 ഗവര്‍ണര്‍ പ്രമോദ് നായനാര്‍ അധ്യക്ഷത വഹിച്ചു. റോട്ടറി മിഡ് ടൗണ്‍, സൈബര്‍ സിറ്റി, റോട്ടറി സൗത്ത് എന്നീ ക്ലബുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുമായി സഹകരിച്ച റോട്ടേറിയന്മാരായ ഷുക്കൂര്‍ കിനാലൂര്‍, ഡോ. സനന്ദ് രത്നം, ഫര്സാന് മാര്‍ഷല്‍, ഡോ. രാജേഷ് സുഭാഷ് എന്നിവരെ ആദരിച്ചു.
ഡോ. സേതു ശിവങ്കര്‍, ഹര്‍ഷദ് ഷാ , ബിജു ജേക്കബ്ബ്, എന്നിവര്‍ സംസാരിച്ചു. റോട്ടറി കാലിക്കറ്റ് മിഡ് ടൗണ്‍ പ്രസിഡന്റ് സ്വാഗതവും റോട്ടറി സൈബര്‍ സിറ്റി പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ ഇടത്തില്‍ നന്ദിയും പറഞ്ഞു. 2021-2022 വര്‍ഷം ഡോ. രാജേഷ് സുഭാഷ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ആയ കാലയളവിലാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]