
ഡല്‍ഹിയിലേക്ക് നോക്കുമ്പോള്‍ ഈനാംപേച്ചി ആണെങ്കില്‍ തിരുവനന്തപുരത്തേക്ക് നോക്കുമ്പോള്‍ മരപ്പട്ടിയാണെന്ന് കെ.മുരളീധരന് എംപി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തുള്ളവരെയെല്ലാം ഓരോ കേസില്‍ അകപ്പെടുത്താനാണ് സര്‍ക്കാരുകളുടെ നീക്കം. ബ്രിട്ടീഷുകാരുടെ കാലത്ത് ജയിലില്‍ പോയതിന് തുല്യമാണ് പിണറായിയുടെ കാലത്ത് ജയിലില്‍ പോകുന്നത്. പിണറായി സര്‍ക്കാര്‍ ഇന്നു ചെയ്യുന്ന പ്രവര്‍ത്തി മതി ആയുഷ്ക്കാലം മുഴുവന്‍ ജയിലില്‍ കിടക്കാനെന്നും അദ്ദേഹം പറഞ്ഞു. കെ.സുധാകരനെ അറസ്റ്റ് ചെയ്തതിലും കള്ളക്കേസില്‍ കുടുക്കിയതിലും ഗ്രൂപ്പ് മറന്നുള്ള പ്രതിഷേധമാണ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്.
കേരളത്തിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താന്‍ പുകയില ഉണ്ടാക്കുന്ന ക്യൂബയില്‍ പോയവരാണ് ഇവിടുത്തെ ഭരണാധികാരികളെന്ന് കെ മുരളീധരന് പരിഹസിച്ചു. ഹരിശ്ചന്ദ്രന്റെ പെങ്ങളാണെന്നാണ് വിദ്യയുടെ വിശദീകരണം. ഒരു സംസ്കാരവും ഇല്ലാത്ത കൂട്ടമായി കേരള പൊലീസ് മാറി. കേരളത്തിലെ ബുദ്ധിജീവികള്‍ എല്ലാം കാഷ്വല്‍ ലീവ് എടുത്തുപോയോ എന്നും മുരളീധരന് പരിഹസിച്ചു. ഇത്ര വൃത്തികെട്ട സംഭവങ്ങള്‍ കേരളത്തില്‍ നടക്കുമ്പോള്‍ ബുദ്ധിജീവികള്‍ പ്രതികരിക്കുന്നില്ല. ഉളുപ്പ് ഉണ്ടെങ്കില്‍ പിണറായി വിജയന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയണം. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പീഡിപ്പിച്ചുവെന്നും മുരളീധരന് കുറ്റപ്പെടുത്തി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]