
കായംകുളം: വിവാദമായ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായിരുന്ന കായംകുളം കിളിലേത്ത് വീട്ടിൽ നിഖിൽ തോമസിനെ (23) കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസം പോലിസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച പുലർച്ചെ 1.15ഓടെ കോട്ടയം ബസ് സ്റ്റാൻഡില്‍ വച്ചാണ് നിഖിലിനെ പോലീസ് പിടികൂടിയത്.
കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്കുള്ള ബസില്‍ പോകുന്നതിനിടെയാണ് പുലർച്ചെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എം.സി റോഡിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് കെ.എസ്.ആർ.ടി.സി ബസിൽ നിഖിലിനെ കണ്ടെത്തുന്നത്. കൊട്ടാരക്കരയിലേക്കാണ് ടിക്കറ്റെടുത്തിരുന്നത്.
വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ കേസെടുത്തതിന് പിന്നാലെ അഞ്ച് ദിവസമായി ഒളിവിലായിരുന്ന നിഖിലിനായി അന്വേഷണം ഊർജിതമായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കേന്ദ്രീകരിച്ചിരുന്ന സംഘം പെട്ടന്നാണ് അന്വേഷണ ദിശ കോട്ടയത്തേക്ക് മാറ്റിയത്. വിശദമായ ചോദ്യം ചെയ്യലിൽ കണ്ടല്ലൂർ സ്വദേശിയായ മുൻ എസ്.എഫ്.ഐ നേതാവ് അബിൻ സി. രാജാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയതെന്ന് ഇയാൾ മൊഴി നൽകി. എറണാകുളത്തെ വിദ്യാഭ്യാസ ഏജൻസിക്കും ഇതിൽ പങ്കുണ്ടെന്ന് വ്യക്തമാക്കി. സർട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം രൂപയാണ് അബിൻ ഈടാക്കിയത്. അക്കൗണ്ടിലാണ് തുക നൽകിയതെന്നും മൊഴി നൽകി. കേസിൽ അബിൻ സി. രാജിനെയും പ്രതിയാക്കുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഡിവൈ.എസ്.പി ജി. അജയനാഥ്, സി.ഐ മുഹമ്മദ് ഷാഫി എന്നിവർ പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]