
അങ്ങനെ പുലിക്കയം ഇരുമ്പുപാലം ഇനി ഓർമ്മയാകുന്നു
*കോടഞ്ചേരി*: പഴമക്കാരുടെ ഓർമ്മയിൽ ആഘോഷപൂർവ്വം പണികഴിപ്പിച്ച കോടഞ്ചേരി പുലിക്കയത്തെ ഇരുമ്പുപാലം പൊളിച്ചു നീക്കുന്നു.
60 വർഷത്തിലധികം പഴക്കമുള്ള പാലം കഴിഞ്ഞമാസം പുഴയിലേക്ക് തകർന്നുവീണിരുന്നു. കാലവർഷം കനക്കുന്നതോടുകൂടി പുഴയിൽ ജലനിരപ്പ് കൂടുന്നതോടുകൂടി പുഴയിലെ ഒഴുക്ക് തടസ്സപ്പെടാൻ സാധ്യതയുള്ളത് മുന്നിൽകണ്ടാണ് അധികൃതർ പുഴയിൽ വീണ വലിയ ഇരുമ്പുപാലം പൊളിച്ചു നീക്കി കൊണ്ടിരിക്കുന്നത്.
കോടഞ്ചേരിയിൽ നിന്നും നെല്ലിപ്പൊയിൽ ചെമ്പുകടവ് ഭാഗത്തേക്കും, തോട്ടുമുഴി,വലിയകൊല്ലി ഭാഗത്തേക്കും പോകാനുള്ള ഏക പാലമായിരുന്നു പുലിക്കയം പാലം . ഇനി ഈ പാലവും ഓർമ്മകളിൽ മാത്രം
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]