
കോട്ടയം: ലോകനിലവാരമുള്ള ട്രെയിനാണ് വന്ദേഭാരത് എന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര. കോട്ടയത്ത് നിന്നും എറണാകുളത്തേക്ക് അദ്ദേഹം വന്ദേ ഭാരത് എക്സ്പ്രസില്‍ സഞ്ചരിച്ചു. ലോകത്തിലെ പല രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച ട്രെയിനുകളും മറ്റ് ഗതാഗത സംവിധാനങ്ങളും കാണുമ്പോള്‍ അത് നമ്മുടെ നാട്ടിലും എത്തിയിരുന്നെങ്കില്‍ എന്ന് ആഗ്രഹം പ്രകടിപ്പിപ്പിച്ചിട്ടുണ്ടെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു. ‘പലപ്പോഴും ഇന്ത്യന്‍ റെയില്‍വേയെ വിമര്‍ശിച്ചിട്ടുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റം റെയില്‍വേ കൊണ്ടുവരാത്തതിനേയും വിമര്‍ശിച്ചിട്ടുണ്ട്. സന്തോഷകരമായ മാറ്റമാണ് ഇന്ത്യന്‍ റെയില്‍വേ കൊണ്ടുവന്നിട്ടുള്ളത്. ലോകനിലവാരമുള്ള ട്രെയിനാണ് വന്ദേഭാരത്’. അദ്ദേഹം പറഞ്ഞു.
സില്‍വര്‍ലൈനുമായി വന്ദേഭാരതിനെ താരതമ്യം ചെയ്യാനാകുമോയെന്ന് ഒരാഴ്ച്ച ഓടികഴിയുമ്പോള് യാത്രക്കാര്‍ക്ക് ചെയ്യാനാകും. സൗകര്യങ്ങളുടെ കാര്യത്തില്‍ സില്‍വര്‍ലൈനുമായി താരതമ്യപ്പെടുത്താമെങ്കിലും വേഗതയുടെ കാര്യത്തില്‍ അത് കഴിയുമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. നിലവിലുള്ള പാതകളുടെ പോരായ്മ നമുക്കറിയാം. സില്‍വര്‍ലൈനിന് പ്രത്യേകം പുതിയ പാത ഒരുക്കുന്നതാണല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]