
ഡല്‍ഹി | കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയില്‍ ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. എല്ലാ മതസ്ഥര്‍ക്കും സംരക്ഷണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായും കൂടിക്കാഴ്ച വിജയമായിരുന്നുവെന്നും ആലഞ്ചേരി അറിയിച്ചു.
കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. കേരളത്തിനായി പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ഭാരതത്തെ ഒന്നായാണ് കാണുന്നതെന്നും വികസന പരിപാടികളില്‍ സഹകരിക്കാന്‍ കേരളവും തയാറാകണമെന്നും പ്രധാനമന്ത്രി അറിയിച്ചതായും ആലഞ്ചേരി വ്യക്തമാക്കി. കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിക്കാന്‍ സാധിച്ചതില്‍ സഭാധ്യക്ഷന്മാര്ക്ക് ഏറെ സന്തോഷമാണെന്നും കര്‍ദിനാള്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]