
വന്ദേഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും.
രാവിലെ 10.10ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചേര്‍ന്ന് സ്വീകരിക്കും. 10.30നാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ്. വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രി നേരെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകും. 11 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റയില്‍വേയുടെ വിവിധ വികസന പദ്ധതികളും കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഇന്നലെ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെയാണ് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുക. വെല്ലിംഗ്ടണ്‍ ഐലന്റിലെ താജ് മലബാര്‍ ഹോട്ടലിലാണ് പ്രധാനമന്ത്രി താമസിക്കുന്നത്. രാവിലെ 9.15 ന് ഐഎന്‍എസ് ഗരുഡയില്‍ നിന്ന് വ്യോമസേനയുടെ പ്രത്യകേ വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടുക. പത്ത് മണിയോടെ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും. തുടര്‍ന്ന് 10.10 ന് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും. റെയില്‍വെ സ്റ്റേഷനില്‍ 10.30 ന് ഫ്ലാഗ് ഓഫ് നടക്കും. 10. 50 വരെ റെയില്‍വെ സ്റ്റേഷനില്‍ പ്രധാനമന്ത്രി തങ്ങും.
സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തില്‍ നാഴികക്കല്ലാകുന്ന പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കമിടുന്നത്. വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫിനു പിന്നാലെ തിരുവനന്തപുരം സെന്‍ട്രല്‍, കൊച്ചുവേളി, നേമം, വര്‍ക്കല, കോഴിക്കോട് സ്റ്റേഷനുകള്‍ പുനര്‍ വികസനത്തിലൂടെ ലോക നിലവാരത്തിലാക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം സെന്‍ട്രല്‍ പ്രധാന ടെര്‍മിനലായും കൊച്ചുവേളിയും നേമവും ഉപ ടെര്‍മിനലായും 156 കോടി രൂപയുടേതാണ് പദ്ധതി. വിമാനത്താവള മാതൃകയില്‍ സെന്‍ട്രല്‍ സ്റ്റേഷന് വികസിപ്പിക്കാന്‍ 496 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ശിവഗിരി തീര്‍ത്ഥാടനം പരിഗണിച്ച് വര്‍ക്കല സ്റ്റേഷനില്‍ 170 കോടി രൂപയുടെ പുനര്‍നവീകരണം സാധ്യമാക്കും. നാല് പുതിയ ട്രാക്കുകള്‍ അടക്കം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 473 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയത്. ടെക്നോപാര്‍ക് ഫേസ് 4ന്റെ ഭാഗമായാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. ഡിജിറ്റല്‍ സര്‍വ്വകലാശാലയോട് ചേര്‍ന്ന് 14 ഏക്കര്‍ സ്ഥലത്ത് രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
The post അഭിമാന പദ്ധതികള്‍ക്ക് പച്ചക്കൊടി വീശാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]