
സ്വന്തം ലേഖിക
തിരുവനന്തപുരം: ഇസ്ലം മതവിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ നാളുകളാണ് ഇനിയുള്ള ഒരു മാസം.
റംസാന് മാസം തുടങ്ങുമ്പോള്‍ ഇഫ്താര്‍ ഒരുക്കങ്ങളാണ് പലരുടെയും മനസ്സില്‍ നിറയുന്നത്. പക്ഷെ ആഘോഷങ്ങള്‍ക്കിടയിലും പ്രമേഹരോഗികള്‍ സ്വന്തം ആരോഗ്യം മറക്കരുത്.
പതിവ് ശീലങ്ങളില്‍ നിന്ന് ഭക്ഷണരീതിയിലടക്കം മാറ്റമുണ്ടാകുമ്പോള്‍ ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയില്‍ നിലനിര്‍ത്തുക ശ്രമകരമായിരിക്കും.
പ്രമേഹ രോഗിയാണെങ്കില്‍ നോമ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ ഡോക്ടറെ സമീപിച്ച് ഉപദേശം തേടുന്നത് നല്ലതാണ്. വെല്ലുവിളികള്‍ മുന്‍കൂട്ടി മനസ്സിലാക്കാനും നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിഞ്ഞിരിക്കാനും ഇത് സഹായിക്കും. മരുന്നുകളില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്നും ഡോക്ടര്‍ക്ക് നിര്‍ദേശിക്കാനാകും.
റംസാന് നോമ്പെടുക്കുന്നവര്‍ പ്രമേഹം നിയന്ത്രിക്കാന്‍ ചെയ്യേണ്ടത്
സുഹൂര്‍- പച്ചക്കറികള്‍ക്കും പയര്‍ വര്ഗ്ഗങ്ങള്ക്കുമൊപ്പം ഓട്സ്, മള്‍ട്ടിഗ്രെയിന്‍ ബ്രെഡ്, ബ്രൗണ്‍ അല്ലെങ്കില്‍ ബസുമതി അരി തുടങ്ങിയ നാരുകളാല്‍ സമ്പുഷ്ടമായ അന്നജം അടങ്ങിയ ഭക്ഷണം കഴിക്കണം. ഇത് ശരീരത്തിലേക്ക് സാവധാനം ഊര്‍ജ്ജം പകരാന്‍ സഹായിക്കും. മീന്‍, നട്ട്സ് തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവിഭവങ്ങളും ഉള്‍പ്പെടുത്താം. ജ്യൂസുകള്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെങ്കിലു അമിതമായി പഞ്ചസാര അടങ്ങിയവയും കഫീന്‍ ഉള്ളവയും ഒഴിവാക്കുന്നതാണ് നല്ലത്.
പഞ്ചസാരയുടെ അളവ് പരിശോധിക്കാം- സാധാരണ ദിവസങ്ങളേക്കാള്‍ കൂടുതല്‍ തവണ നോമ്പുദിനങ്ങളില്‍ പ്രമേഹ നില പരിശോധിച്ചുകൊണ്ടിരിക്കണം. ഗ്ലൂക്കോസ് മോണിറ്ററിംഗ് (CGM) ഉപകരണം ഇതിനായി ഉപയോഗിക്കാം. വീട്ടിലിരുന്നും യാത്രയിലായിരിക്കുമ്ബോഴുമെല്ലാം ഇത് ചെയ്യാവുന്നതാണ്.
ഇഫ്താര്‍ കൃത്യമായി- പരമ്ബരാഗതമായി പാലും ഈന്തപ്പഴവും കഴിച്ചാണ് നോമ്പ് മുറിക്കുന്നത്. ഇതിന് പുറകെയാണ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത്. നന്നായി വെള്ളം കുടിക്കാനും മറക്കരുത്. മധുരപലഹാരങ്ങളും എണ്ണയില്‍ വറുത്ത വിഭവങ്ങളും കുറച്ചുമാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം. കിടക്കുന്നതിന് മുൻപ് പഴങ്ങള്‍ കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
വ്യായാമം – ശാരീരിക പ്രവര്‍ത്തികള്‍ മിതമായി തുടരുന്നത് നല്ലതാണ്, എന്നാല്‍ ഇവയില്‍ അമിതമായി ഏര്‍പ്പെടരുത്. നടത്തം, യോഗ പോലുള്ള വ്യായാമരീതികള്‍ ആണ് നല്ലത്.
നല്ല ഉറക്കം – നല്ല നിലവാരമുള്ള മതിയായ ഉറക്കം ആരോഗ്യത്തിന്റെ പ്രധാന ഘടകമാണ്. പ്രത്യേകിച്ച് അതിരാവിലെ എഴുന്നേറ്റ് ഭക്ഷണം കഴിക്കേണ്ടതുകൊണ്ടും അതില്‍ നിന്നുള്ള ഊര്‍ജ്ജം ദീര്‍ഘനേരം സംഭരിക്കേണ്ടതുകൊണ്ടും ഉറക്കം പ്രധാനമാണ്. ഉറക്കക്കുറവ് വിശപ്പിനെയും ബാധിക്കും. മതിയായ ഉറക്കം മെറ്റബോളിസത്തെ പിന്തുണയ്ക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും, ഇത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ പ്രധാനമാണ്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]