
കൊളംബൊ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പ്രമുഖ പത്രം അച്ചടി നിര്‍ത്തി. ന്യസ് പ്രിന്റ് ക്ഷാമമാണ് അച്ചടി നിര്‍ത്താന്‍ കാരണം.
ഏറെ വായനക്കാരുള്ള ‘ദ ഐലന്‍ഡ്’ പത്രമാണ് അച്ചടി നിര്‍ത്തിവച്ചത്. പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന് പ്രസിദ്ധീകരിക്കുന്നുണ്ട്. ആഭ്യന്തര യുദ്ധ കാലത്തുപോലും കൃത്യമായി വായനക്കാരുടെ കൈകളില്‍ എത്തിയിരുന്ന പത്രമാണ് ദ ഐലന്‍ഡ്.
പ്രധാനമായും ഇറക്കുമതിയെ ആശ്രയിക്കുന്ന ശ്രീലങ്കയില്‍ പേപ്പര്‍ ക്ഷാമം രൂക്ഷമാണ്. ഇതേ തുടര്‍ന്ന് ലങ്കയിലെ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. പുസ്തകങ്ങളുടെ അച്ചടിയും പേപ്പര്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് മുടങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]