
ബാങ്കോക്ക്: പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതിയെയും യുവാവിനെയും തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ഗാര്‍ഡിന് കിട്ടിയത് എട്ടിന്റെ പണി. ഗാര്‍ഡിനെയും അദ്ദേഹത്തിന്റെ സ്കൂട്ടറിനെയും ഇടിച്ചുതെറിപ്പിച്ച് കാര്‍ പാഞ്ഞുപോയി. സംഭവത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാണ്.
തായ്ലന്ഡിലെ ബാങ്കോക്കിലാണ് സംഭവം എന്ന് മെട്രോ കോ ഡോട്ട് യുകെ, കൊക്കൊനട്സ് ഡോട്ട് കോ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വടക്കന്‍ ബാങ്കോക്കിന്റെ പ്രാന്തപ്രദേശത്താണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കോക്കിലെ സായ്മായ് ജില്ലയിലെ എസി മാര്‍ക്കറ്റിന് പുറത്ത് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു രണ്ടു പേര്.
യുവതിയും യുവാവും മുഖം മൂടി ധരിച്ചിരുന്നു. വാരാട്ട് ലുന്റോംഗ് എന്ന സെക്യൂരിറ്റി ജീവനക്കാരന് ഈ സമയം തന്റെ സ്കൂട്ടറില്‍ എത്തി. നിത്തിയിട്ടിരുന്ന കാര്‍ കുലുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ലുന്റോംഗ് കാറിനടുത്തെത്തി എന്തോ ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ഇതോടെ എഞ്ചിന് സ്റ്റാര്‍ട്ട് ചെയ്ത് വാഹനം ലുന്റോംഗിന് നേരെ യുവാവ് ഓടിക്കുകയായിരുന്നു. തുടര്‍ന്ന് ലുന്റോംഗ് വാഹനത്തിന് മുന്നില്‍ നിന്നും ഓടി മാറി. ഇതോടെ കാര്‍ പാഞ്ഞുപോകുകയായിരുന്നു.
താന്‍ ജോലിയില്‍ പ്രവേശിച്ചിട്ട് എട്ട് മാസമേ ആയിട്ടുള്ളൂ എന്നും ഇത്തരമൊരു സംഭവം ആദ്യമാണെന്നും ലുന്റോംഗ് പറയുന്നു. ഏകദേശം 20 വയസ് പ്രായം തോന്നിക്കുന്ന മൊട്ടത്തലയുള്ളയാളാണ് ഡ്രൈവര്‍ എന്നും മെലിഞ്ഞ ആളാണ് യുവതി എന്നുമാണ് സെക്യൂരിറ്റി ജീവനക്കാരന് പറയുന്നത്. ഇരുവരും മുഖംമൂടി ധരിച്ചിരുന്നു. അതേസമയം കാറിന്റെ രജിസ്റ്റര്‍ ചെയ്ത ഉടമയെ കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്ത് നിന്ന് പോയതിന് ശേഷം സിസിടിവിയില്‍ കാര്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ലെന്ന് സൈമായ് പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]