
കൊച്ചി> പത്തടിപ്പാലത്ത് മെട്രോ തൂണിനുണ്ടായ ചരിവ് പരിഹരിക്കുന്ന ജോലി നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാകുമെന്നും ആശങ്ക വേണ്ടെന്നും കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ. പരിഹാര നടപടികൾ പൂർത്തിയാകുന്നതുവരെ മെട്രോയാത്ര സുരക്ഷിതമായി തുടരാനുള്ള എല്ലാ മുൻകരുതലുകളും ക്രമീകരണങ്ങളും കൈക്കൊണ്ടിട്ടുണ്ടെന്നും ബെഹ്റ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
പത്തടിപ്പാലത്തെ 347-ാം നമ്പർ തൂണിന് ചെറിയ ചരിവുണ്ടെന്ന് കണ്ടത്തിയപ്പോൾ തന്നെ കെഎംആർഎൽ എൻജിനിയർമാർ വിശദ പരിശോധന നടത്തി. ഒരു ലൈനിലൂടെയുള്ള യാത്ര ഒഴിവാക്കി മെട്രോ സർവ്വീസ് ക്രമീകരിച്ചു. മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൂർത്തിയായ തൂണിനാണ് ചരിവ് കണ്ടെത്തിയത്. നിർമാണചുമതലയുണ്ടായിരുന്ന ഡിഎംആർസിയെയും കരാറുകാരായ എൽ ആൻഡ് ടിയെയും വിവരമറിയിച്ചു. അവർ അയച്ച വിദഗ്ധർ തൂണ് പരിശോധിച്ചു. അവർ നിർദ്ദേശിച്ച സാങ്കേതിക പരിഹാരനടപടികളാണ് ഇപ്പോൾ നടക്കുന്നത്. 45 ദിവസത്തിനുളളിൽ ഇത് പൂർത്തിയാകും. വിഷയം കെഎംആർഎൽ ബോർഡിലും ചർച്ച ചെയ്യുമെന്ന് ബെഹ്റ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]