
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ യോഗി ആദിത്യനാഥിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
വൈകിട്ട് നാലുമണിയോടെ ആരംഭിച്ച ചടങ്ങില്‍
യോഗിക്കൊപ്പം 52 അംഗ മന്ത്രിസഭയും ചുമതലയേറ്റു. രണ്ട് ഉപ മുഖ്യ മന്ത്രിമാരും 16 മന്ത്രിമാരും 14 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും അടങ്ങിയതാണ് മന്ത്രിസഭ. ബ്രജേഷ് പഥക്, കേശവ് പ്രസാദ് മൗര്യ എന്നിവരാണ് ഉപ മുഖ്യമന്ത്രിമാര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് യോഗി തുടര്‍ച്ചയായ രണ്ടാം തവണയും യുപി മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]