
തൃശൂര്‍: ചേര്‍പ്പില്‍ യുവാവിനെ സഹോദരന് കുഴിച്ചുമൂടിയത് ജീവനോടെ എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊല്ലപ്പെട്ട ബാബുവിന്റെ ശ്വാസ കോശത്തില്‍ മണ്ണ് കണ്ടെത്തി. ബാബുവിനെ കഴുത്തു ഞെരിച്ച് കൊന്നെന്നാണ് സഹോദരന് സാബു പൊലീസിനോട് പറഞ്ഞിരുന്നത്.
മാര്‍ച്ച് 15നാണ് ബാബുവിനെ സാബു കൊന്ന് കുഴിച്ചു മൂടിയത്. കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെടുത്തത്. സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പ്രകോപനത്തിലായിരുന്നു ബാബുവിനെ സാബു കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം മുന്നൂറ് മീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു.
മദ്യപിച്ച് വീട്ടിലെത്തി അമ്മയെയും സഹോദരനെയും ഉപദ്രവിക്കുന്നത് ബാബുവിന്റെ പതിവായിരുന്നു.ഇതില്‍ മനംമടുത്താണ് കൊല നടത്തിയതെന്നാണ് സാബു പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും ഈ സമയം അമ്മ പത്മാവതി വീട്ടിലുണ്ടായിരുന്നുവെന്നും മൊഴിയിലുണ്ട്. ഇതിന് എല്ലാ ഒത്താശയും നല്‍കിയത് അമ്മയാണെന്നും മൊഴിയില്‍ പറയുന്നു. കാലില്‍ പിടിച്ച് മൃതദേഹം കുഴിയിലേക്ക് ഇറക്കാന്‍ സഹായിച്ചത് അമ്മയാണെന്നും സാബു മൊഴിനല്‍കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]