
ക്രൈസ്റ്റ്ചർച്ച്
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ സെമി സാധ്യത കടുപ്പമായി. ഞായറാഴ്ച അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാലേ രക്ഷയുള്ളു. ഓസ്ട്രേലിയക്കുപിന്നാലെ ദക്ഷിണാഫ്രിക്കയും സെമിയിലെത്തി. ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും തമ്മിലുള്ള കളി മഴമൂലം മുടങ്ങിയതിനാൽ രണ്ട് ടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു. 10.5 ഓവറിൽ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിൽ 61 റണ്ണിൽ നിൽക്കുമ്പോഴാണ് മഴ വന്നത്.
സെമിയിലേക്ക് രണ്ട് ടീമുകൾക്കാണ് ഇനി അവസരം. ഒരു കളി ബാക്കിയിരിക്കെ ഓസ്ട്രേലിയ 12 പോയിന്റോടെ ഒന്നാമതാണ്. ദക്ഷിണാഫ്രിക്ക ഒമ്പതു പോയിന്റുമായി രണ്ടാംസ്ഥാനത്തുണ്ട്. എല്ലാ കളിയും പൂർത്തിയാക്കിയ വിൻഡീസ് ഏഴ് പോയിന്റുമായി മൂന്നാമതാണ്. പാകിസ്ഥാനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ച് ചാമ്പ്യൻമാരായ ഇംഗ്ലണ്ട് നാലാംസ്ഥാനത്തെത്തി. അവസാനമത്സരത്തിൽ ബംഗ്ലാദേശാണ് എതിരാളി. ഇന്ത്യ ആറ് പോയിന്റുമായി അഞ്ചാമതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net