
തിരുവനന്തപുരം > മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗനിര്‍ണയ പരിശോധനകളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. യോഗത്തില്‍ ചര്‍ച്ചചെയ്ത കാര്യങ്ങളെക്കുറിച്ച് കേട്ടറിവുപോലുമില്ലാതെ തയ്യാറാക്കിയ വാര്ത്തയാണെന്നുമാത്രമാണ് അത് വായിച്ചാല്‍ മനസ്സിലാകുന്നത്.
കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി ആശുപത്രി വികസന സമിതി യൂസര്‍ഫീയില്‍ വര്‍ധനയൊന്നും വരുത്തിയിട്ടില്ലാത്ത സ്ഥിതിക്ക് ചാര്‍ജ് വര്‍ധന വേണോയെന്ന് പരിശോധിക്കാന്‍ സബ് കമ്മിറ്റിയെ നിയോഗിക്കുകയും അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് നല്കാന് തീരുമാനിക്കുകയുമാണുണ്ടായത്. ചാര്‍ജ് വര്‍ധന സംബന്ധിച്ച് ആലോചിക്കുന്നതിനുമുമ്പേ നിരക്ക് വര്‍ധിപ്പിച്ചെന്ന തരത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയാണ് വന്നതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എ നിസാറുദീന്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]