
പലേർമൊ > യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലി ഖത്തർ ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്ത്. ദുർബലരായ നോർത്ത് മാസിഡോണിയയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റാണ് തുടർച്ചയായ രണ്ടാം ലോകകപ്പിലും യോഗ്യത നേടാനാകാതെ ഇറ്റലി പുറത്താകുന്നത്.
92-ാം മിനുട്ടിൽ അലക്സാണ്ടർ ട്രൈകോവ്സ്കി നേടിയ ഗോളാണ് 2006 ലെ ലോകചാമ്പ്യന്മാരുടെ വഴിയടച്ചത്. മറ്റൊരു പ്ലേഓഫിൽ പൊരുതിക്കളിച്ച തുർക്കിയെ ഒന്നിനെതിരെ മൂന്നു ഗോളിന് തകർത്ത് പോർച്ചുഗൽ, നിർണായകമായ ഫൈനൽ പ്ലേഓഫിന് യോഗ്യത നേടി. നോർത്ത് മാഡിസോണിയയുമായിട്ടായിരിക്കും പറങ്കികളുടെ പ്ലേ ഓഫ് ഫൈനൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]