
കൊച്ചി: ചാനല്‍ പരിപാടികളിലെയും സിനിമകളിലെയും സ്ഥിരം സാന്നിധ്യമാണ് നടി അഞ്ജന അപ്പുക്കുട്ടന്. എന്നാല്‍ തന്റെ ജീവിതത്തിലും നര്‍മ്മ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് പറയുകയാണ് നടി അഞ്ജന അപ്പുക്കുട്ടന്. അത് തന്റെ അച്ഛന് വേണ്ടി വാറ്റ് ചാരായം കടത്തുന്നതിനിടയില്‍ എയര്‍പോര്‍ട്ടില്‍ വച്ച് പിടികൂടിയ സംഭമാണ്. ഒരു ചാനല്‍ ഷോയിലാണ് അഞ്ജന ഇക്കാര്യം തുറന്ന് പറഞ്ഞത്.
സംഭവം ഇങ്ങനെ
ഉഗാണ്ടന്‍ വരാല് എന്ന് അറിയപ്പെടുന്ന അവിടത്തെ വാറ്റ് ചാരായം ഉണ്ട്. അത് സ്പ്രൈറ്റ് പോലുള്ള ഡ്രിങ്ക്സില്‍ മിക്സ് ചെയ്താണ് കഴിക്കുന്നത്. അവിടെ നിന്ന് വരുമ്പോള്‍ ഞാന്‍ അച്ഛന് വേണ്ടി അത് വാങ്ങിച്ചിരുന്നു. എല്ലാവരും ചെയ്യുന്നതാണ്, വലിയ തെറ്റ് ഒന്നും ഇല്ല. പക്ഷെ എന്നെ പിടിച്ചു. ഒരു പാക്കില്‍ 12 സാഷയാണ് ഉണ്ടാവുന്നത്. അങ്ങനെ ഒരു അഞ്ച് പാക്ക് ആണ് ഞാന്‍ കൊണ്ടു വന്നത്. എന്റെ ഒപ്പം ഉള്ളവരും കൊണ്ട് വന്നിരുന്നു. അവരുടേതെല്ലാം എടുത്ത് വെയ്സ്റ്റില്‍ ഇട്ടു. എന്നെ പരിശോധിച്ചത് ഒരു നീഗ്രോ ചേട്ടനാണ്. ഞാന്‍ അദ്ദേഹത്തെ സോപ്പിട്ട് സോപ്പിട്ട് വീഴ്ത്തി. സര് സര് പ്ലീസ് എന്നൊക്കെ പറഞ്ഞപ്പോള്‍ ആ പാക്കറ്റുകള്‍ എനിക്ക് തന്നെ തന്നു. അങ്ങനെ വിജയകരമായി ഞാന്‍ അച്ഛന് ഉഗാണ്ടന്‍ വരാല് എത്തിച്ചു കൊടുത്തു അഞ്ജന പറഞ്ഞു. സോപ്പിടാന്‍ ഞാന്‍ മിടുക്കിയാണെന്നാണ് അഞ്ജന പറയുന്നത്. മലയാളികള്‍ ഒഴികെ പലരും ആ സോപ്പിങില്‍ വീണിട്ടുണ്ട്. ആ ഇറാനി ചേട്ടന് വീണത് സത്യമായിട്ടും തള്ള് അല്ല. എനിക്ക് ഇപ്പോഴും അദ്ദേഹത്തിന്റെ മുഖം ഓര്‍മയുണ്ട്. കുറച്ച് പ്രായം ഉണ്ടെങ്കിലും നല്ല ഗ്ലാമറായിരുന്നു എന്ന് അഞ്ജന പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]