
ഡല്‍ഹി: രാജ്യത്തെ ജനങ്ങളൂടെ വയറ്റത്തടിച്ച് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു. ഇന്ന് ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് മാസമായി പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ധന വില വലിയ തോതില്‍ വര്‍ധിക്കുകയായിരുന്നു. എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോള്‍ കമ്പനികള്‍ക്കാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാണ് കമ്പനികള്‍ സ്വീകരിക്കുന്നത്.
എന്നാല്‍ വരും ദിവസങ്ങളിലും ഇന്ധന വില വര്‍ധിക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പിന് മുന്‍പ് ക്രൂഡ് ഓയിലിന് 82 ഡോളറായിരുന്നു വില. എന്നാലിപ്പോള്‍ 120 ഡോളറോളമാണ് വില. അത് കൊണ്ട് തന്നെ ഇന്ധന്‍ വില പതിയെ വര്‍ധിക്കാനാണ് സാധ്യ. ഏകദേശം 25 രൂപയോളം വര്‍ധിക്കുമെന്നാണ് സൂചന. എന്നാല്‍ ഇന്ധന വില വര്‍ധനവിന്റെ പ്രശ്നങ്ങള്‍ കേരളത്തിലും ആരംഭിച്ചിരിക്കുകയാണ്. ഓട്ടോ ടാക്സി നിരക്കിനൊടൊപ്പം തന്നെ ബസ് ചാര്‍ജ് വര്‍ധനയ്ക്കായി ബസ് സമരവും ആരംഭിച്ചു. ഇതിനിടയില്‍ ചരക്ക് കടത്ത് കൂലിയും വര്‍ധിപ്പിച്ചു. കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറിക്കൂലി ഉയര്‍ന്നു. എല്ലാ സാധനങ്ങളുടേയും വില കൂടും. ഇതോടെ ശമ്പളവും കൂലിയും വര്‍ധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്.
എന്നാല്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിപ്പിക്കാനുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്. ഇത് വിജയം കണ്ടാല്‍ ഇന്ധന വില വര്‍ദ്ധന കാര്യമായി ഉണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ എണ്ണക്കമ്പനികള്‍ ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത് മെയ് മാസത്തെ ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിനാണ്. അതിനാല്‍ അടുത്ത ഒരു മാസം ഇന്ധന വില ഇനിയും ഉയരാനാണ് സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]