
കോഴിക്കോട്: സെന്റ് ഓഫ് പാര്‍ട്ടിയുടെ ഭാഗമായി ആപകടകരമായി വാഹനമൊടിച്ച പത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസ് എടുത്തു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും, മുക്കം കള്ളന്തോട് എംഇഎസ് കോളേജിലുമാണ് അതിരു കടന്ന് ആഘോഷപരിപാടി നടത്തിയത്. ഇതില്‍ ജെസിബിയടക്കം ഒന്‍പത് വാഹനങ്ങളുമായിട്ടാണ് അപകടകരമായ രീതിയില്‍ വാഹനമൊടിച്ചത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഇന്നലെ വൈകീട്ടാണ് അപകടകരമായ ആഘോഷ പരപാടി നടത്തിയത. നിയമങ്ങള്‍ കാറ്റില്‍ പറത്തി വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടന്നത്.
കോളജ് ഗ്രൗണ്ടില്‍ കാറുകളും ബൈക്കുകളും അമിതവേഗതയില്‍ ഓടിക്കുന്നതിനിടെ അപകടവും ഉണ്ടായി. ബൈക്കില്‍ നിന്ന് തെറിച്ചു വീണെങ്കിലും വിദ്യാര്‍ത്ഥികളുടെ പരിക്ക് സാരമുള്ളതല്ല. മുക്കം കള്ളന്തോട് എംഇഎസ് കോളേജിലാകട്ടെ ജെസിബി അടക്കമുളള വാഹനങ്ങളിലായിരുന്നു വിദ്യാര്‍ത്ഥികളുടെ ആഘോഷം. എന്നാല്‍ ഇവര്‍ തന്നെയാണ് വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കുകയായിരുന്നു.
ആകെ എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ജെസിബിയുടെ ഡ്രൈവറുടെ ലൈസന്‍സ് റദ് ചെയ്യും. മറ്റ് വാഹനങ്ങള്‍ ഓടിച്ച വിദ്യാര്‍ഥികള്‍ക്ക് ലൈസന്‍സ് ഉണ്ടെങ്കിലും ക്യാംപസിനുള്ളില്‍ അപകരമായ രീതിയില്‍ വാഹനമൊടിച്ചതിന് കേസ്് എടുക്കും. ഈ വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് ആറ്മാസം വരെ സസ്പെന്‍ഡ് ചെയ്യുമെന്നും വാഹനത്തിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കുമെന്നും കോഴിക്കോട് ആര്‍ടിഒ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]