
ബെംഗളൂരു: റോയിട്ടേഴ്സിലെ മാധ്യമപ്രവര്‍ത്തക ആത്മഹത്യ ചെയ്തത് ഭര്‍ത്യപീഡനം സഹിക്കാന്‍ വയ്യാതെയാണെന്ന് പോലീസ്. റോയിട്ടേഴ്സിന്റെ ബംഗളൂരു റിപ്പോര്‍ട്ടറായ മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയെയാണ് ബെംഗളൂരുവിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ശ്രുതിയുടെ ശരീരത്തില്‍ മര്‍ദ്ദിച്ച പാടുകള്‍ ഉണ്ടായിരുന്നതായും ശ്രുതിയെ ഭര്‍ത്താവ് അനീഷ് മര്‍ദ്ദിച്ചുവെന്നും പോലീസ് പറഞ്ഞു.
അനീഷ് ശ്രുതിയെ ശാരീരകമായും മാനസികമായും പീഡിപ്പിച്ചു. ഓഫീസിലും പുറത്തും ശ്രുതിയെ അനീഷ് പിന്തുടര്ന്നു. മുറിക്കുള്ളില്‍ സിസിടിവി സ്ഥാപിച്ച് നിരീക്ഷിച്ചു. നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നും ബെംഗ്ലൂരു പോലീസ് പറഞ്ഞു. കാസര്‍കോഡ് സ്വദേശിയ ശ്രുതി ഒമ്പത് വര്‍ഷത്തോളമായി റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടറാണ്. ഭര്‍ത്താവ് അനീഷ് ഐടി ജീവനക്കാരനാണ്. ഇവര്‍ താമസിച്ചിരുന്നത് ബെംഗളൂരു വൈറ്റ് ഫീല്‍ഡിലെ ഫ്ളാറ്റിലാണ്.
എന്നാല്‍ രണ്ട് ദിവസമായി ശ്രുതി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിക്കാതായതോടെ സഹോദരന് ഫ്ളാറ്റില്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃപീഡനമാണ് മരണത്തിന് കാരണമെന്ന് ചൂണ്ടികാട്ടി ശ്രുതിയുടെ ബന്ധുക്കള്‍ ബെംഗ്ലൂരു പോലീസില്‍ പരാതി നല്കി. നാല് വര്‍ഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. കാസര്‍കോട് വിദ്യാനഗറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ചാലാറോഡിലെ ശമശാനത്തില്‍ സംസ്കാരം നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]