
ന്യൂഡൽഹി : വളർത്തുനായ തുടർച്ചയായി കുരയ്ക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ നായയുടെ ഉടമയെ 17 കാരൻ തല്ലിക്കൊന്നു. ഡൽഹി നജഫ്ഘട്ടിലാണ് സംഭവം. പ്രദേശവാസിയായ അശോക് കുമാറിനെ (85)ആണ് 17കാരൻ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. അശോക് കുമാറിന്റെ വളർത്തുനായ തുടർച്ചയായി കുരച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് 17-കാരൻ ആക്രമണം നടത്തിയത്. നായയുടെ കുര കേട്ട് അശോകിന്റെ വീട്ടിലെത്തിയ പ്രതി ആദ്യം നായയെയാണ് ആക്രമിച്ചത്. ഇതു കണ്ടെത്തിയ അശോക് കുമാർ പ്രതിയെ തടയാൻ ശ്രമിച്ചു.
തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടെ 17 കാരൻ ഇരുമ്പ് വടി കൊണ്ട് അശോക് കുമാറിനെ മർദ്ദിച്ചുവെന്ന് അശോകിന്റെ ഭാര്യ മീന മൊഴി നൽകി. മർദ്ദനമേറ്റ അശോക് ബോധരഹിതനായി വീണു. തുടർന്ന് എല്ലാവരും ചേർന്ന് അശോകിനെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് അദ്ദേഹം മരിച്ചത്.
സംഭവത്തിൽ 17കാരനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഒളിവിൽ പോയ പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]