
കണ്ണൂർ
കോൺഗ്രസിന്റെ രാഷ്ട്രീയം അങ്ങേയറ്റം അധഃപതിച്ചതിന് തെളിവാണ് സെമിനാർ ബഹിഷ്കരണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്. അധികാര വികേന്ദ്രീകരണത്തോട് പ്രതിപത്തിയുള്ള ചുരുക്കം നേതാക്കളേ അവർക്കുള്ളൂ. ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്കൊപ്പമുണ്ടായിരുന്ന മണിശങ്കർ അയ്യരെയാണ് സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കിയത്.
കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തെക്കുറിച്ച് കെ സുധാകരന് അറിയില്ല. കേരളത്തിൽ കോൺഗ്രസ് അധോഗതിയുടെ നെല്ലിപ്പലക തൊടുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി കല്യാശേരിയിൽ സംഘടിപ്പിച്ച ‘ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു തോമസ് ഐസക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]