
സ്വന്തം ലേഖിക
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം കിട്ടാന്‍ താന്‍ എംഎല്‍എ എന്ന നിലയില്‍ ഒപ്പിട്ട് നല്‍കിയത് അര്‍ഹനായ ആള്‍ക്കെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്.
തട്ടിപ്പിനെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകവെയാണ് വിശദീകരണവുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്.
രണ്ട് വൃക്കകളും തകരാറിലായ വ്യക്തിയെ വ്യക്തിപരമായി അറിയാം. വരുമാനം 2 ലക്ഷത്തില്‍ താഴെയാണെന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. എംഎല്‍എ എന്ന നിലയിലാണ് താന്‍ ഒപ്പിട്ടതെന്നും സതീശന് പറഞ്ഞു.
വിഷയത്തില്‍ വിശദമായ പരിശോധന നടത്തേണ്ടത് സര്‍ക്കാരാണെന്നും ഗോവിന്ദന് മാസ്റ്ററുടെ പ്രസ്താവന പദവിക്ക് നിരക്കാത്തതാണെന്നും സതീശന് കുറ്റപ്പെടുത്തി.
സിഎംഡിആര്‍ഫ് തട്ടിപ്പില്‍ ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത് സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ വി ഡി സതീശന് അടക്കമുള്ള പ്രതിപക്ഷ ജനപ്രതിനിധികളുടെ ശുപാര്‍ശയുടെ വിവരങ്ങള്‍ ആയുധമാക്കിയാണ് സിപിഎം തിരിച്ചടിക്കുന്നത്.
വൃക്കരോഗിയായ എറണാകുളത്തെ മുന്‍പ്രവാസി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വഴി അപേക്ഷ നല്കിയതും ആറ്റിങ്ങലിലെ വ്യാജ അപേക്ഷകളില്‍ അടൂര്‍ പ്രകാശ് എംപി ഒപ്പിട്ടതുമാണ് തട്ടിപ്പിന് പിന്നിലെ കോണ്‍ഗ്രസ് ബന്ധമായി സിപിഎം എടുത്തുകാട്ടുന്നത്.
The post ‘സഹായിച്ചത് വൃക്കകള്‍ തകരാറിലായ വ്യക്തിയെ; ഒപ്പിട്ടത് എംഎല്‍എ എന്ന നിലയില്‍’; സിഎംഡിആര്‍ഫ് തട്ടിപ്പിനെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകവെ വിശദീകരണവുമായി വി ഡി സതീശന് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]