
കോഴിക്കോട്: മൂലധന നിക്ഷേപത്തിന് കടം വാങ്ങാതെ ലോകത്തെവിടെയും മുതലാളിത്വം വളര്‍ന്നിട്ടില്ലന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കോഴിക്കോട് മുക്കത്ത് ജനകീയ പ്രതിരോധ യാത്രയ്ക്ക് നല്കിയ സ്വീകരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് മുതലാളിത്ത സമൂഹമാണ് സോഷ്യലിസ്റ്റ് സമൂഹമല്ല. പിണറായി വിജയന് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് സോഷ്യലിസമാണന്ന തെറ്റിദ്ധാരണ വേണ്ട. മുതലാളിത്ത ഭരണകൂടത്തിന്റെ ഭാഗമായുള്ള പരിമിതിയില്‍നിന്നുകൊണ്ട് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ കടം വാങ്ങിയിട്ട് മൂലധന നിക്ഷേപം നടത്താം.
ശമ്പളം നല്കാന് കടംവാങ്ങണ്ടെന്നേയുള്ളൂ, അദ്ദേഹം പറഞ്ഞു. ആ മൂലധന നിക്ഷേപം നടത്തിയാല്‍ ഭാവിയില്‍ കേരളത്തിന്റെ സ്വത്താകും. ഇരുപതു കൊല്ലം കഴിഞ്ഞ് തിരിച്ചടച്ചാല്‍, കുറച്ചുകൊല്ലം കഴിയുമ്പോള്‍ നമുക്ക് അത് സ്വത്തായി. വലിയ രീതിയിലുള്ള സൗകര്യവും അതിന്റെ ഭാഗമായി ലാഭവും കിട്ടും. ഇത്തരമൊരു പരിപാടി വേണ്ടെന്നുവയ്ക്കാന്‍ ഒറ്റ കാരണമേ ഉള്ളൂ. ഒരു പുതിയ പദ്ധതിയും പരിപാടിയും വികസനത്തിന്റെ ഭാഗമായി കേരളത്തില്‍ നടന്നുകൂടാ എന്നതാണ് അത്. അതാണ് ഉന്നം, ബിജെപിയെയും യുഡിഎഫിനെയും പരാമര്‍ശിച്ച് എം.വി. ഗോവിന്ദന് പറഞ്ഞു.
The post ‘കടംവാങ്ങാതെ മുതലാളിത്തം വളരില്ല’- എം.വി ഗോവിന്ദന് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]