തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 44,054 സാമ്പിളുകളാണ് പരിശോധിച്ചത്
എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര്‍ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂര്‍ 158, വയനാട് 129, കാസര്‍ഗോഡ് 48 ഇത്രയും പേർക്ക് ആണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,18,975 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
2597 പേര് ആശുപത്രികളിലും1,16,378 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും നിരീക്ഷണത്തിലുണ്ട്.
നിലവില്‍ 37,239 കോവിഡ് കേസുകളിൽ 7 ശതമാനത്തോളം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 6 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 43 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 128 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,980 ആയി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]