
തിരുവനന്തപുരം:നാലു മാസത്തോളം ആയി പരിമിതപ്പെടുത്തിയിരുന്ന ബാറുകളുടെ പ്രവർത്തനസമയം പഴയത് പോലെ രാത്രി 11 മണി വരെ ആക്കി നൽകണമെന്ന ബാറുടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു.
രണ്ടാം കൊവിഡ് ലോക്ഡൗണിനു ശേഷം ബാറുകൾ തുറന്നപ്പോൾ പ്രവർത്തനസമയം രാത്രി 9 മണി വരെ ആക്കി കുറച്ചിരുന്നു .
നല്ല വരുമാനം ലഭിക്കേണ്ട സമയത്ത് അടച്ചിടുന്നതുമൂലമുള്ള നഷ്ട ബാധ്യതയെ കുറിച്ച് ബാറുടമകൾ എക്സൈസ് വകുപ്പിനോടു പരാതിപ്പെട്ടിരുന്നു.
കൊവിഡ് മൂലം വരുമാന നഷ്ടം കണക്കിലെടുത്ത് പുതിയ ബാറുകൾക്കു നിയന്ത്രണം വേണമെന്ന ബാറുടമകളുടെ ആവശ്യം പുതിയ മദ്യനയത്തിൽ സർക്കാർ ഭാഗികമായി അംഗീകരിച്ചേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]