താലനില കൂടിയ സാഹചര്യത്തിൽ സൂര്യതാപമേൽക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു.
അന്തരീക്ഷ താപം ഉയരുന്നത് ശാരീരിക പ്രവർത്തനങ്ങളെ ബാധിക്കും.ഉയർന്ന ശരീര താപവും , തലകറക്കവും , തലവേദനയും , മാനസികാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും അബോധാവസ്ഥയ്ക്ക് കാരണമായേക്കാം.
സൂര്യതാപമേറ്റാൽ ഉടൻ ചികിത്സ തേടണം. പൊള്ളിയ ഭാഗത്ത് വരുന്ന കുമിളകൾ പൊട്ടിക്കാൻ പാടില്ല.
ശരീരത്തിൽ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്ന താപശോഷണം സൂര്യ താപത്തേക്കാൾ തീവ്രത കുറഞ്ഞ അവസ്ഥയാണ്.രക്ത സമ്മദ്ദവും ,പ്രായാധിക്യവും ഉള്ളവരിലാണ് താപാശോഷണം കൂടുതൽ ഉണ്ടാകുന്നത് .ദാഹം തോന്നിയില്ലെങ്കിലും ഓരോ മണിക്കൂറിലും വെള്ളം കുടിക്കുന്നത് താപശോഷണത്തെ ചെറുക്കാൻ ഉത്തമമാണ്.
വിയർപ്പുള്ളവർ ഉപ്പിട്ട നാരങ്ങാവെള്ളവും , ഉപ്പിട്ട കഞ്ഞിവെള്ളവും കുടിക്കുക.വെയിൽ വരുന്ന സാഹചര്യങ്ങളിലും , സൂര്യതാപം നേരിട്ടേൽക്കാൻ ഇടയുള്ള ഇടങ്ങളിലും ജോലി ചെയ്യുന്നത് ഒഴിവാക്കുക ,ശരീരം തണിപ്പിക്കുക എന്നിവയൊക്കെ സൂര്യതാപത്തിൽ നിന്ന് രക്ഷനേടാനുള്ള മാർഗങ്ങളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]