
ശുചിത്വ മിഷൻ സ്കീമുകൾ കാര്യക്ഷമമായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നടപ്പാക്കുന്നതിന് വെള്ളാങ്കല്ലൂർ,മാള, ചാവക്കാട്, ചാലക്കുടി, കൊടകര എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് തൃശ്ശൂർ ജില്ലാ ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺമാരെ നിയമിക്കുന്നു, താൽപ്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.ഷെയർ ചെയ്യൂ.
യോഗ്യത വിവരങ്ങൾ?
ബി.എസ്.സി എൻവയോൺമെന്റ് സയൻസ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബി-ടെക് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
മതിയായ കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
ജില്ലയിൽ ബന്ധപ്പെട്ട ബ്ലോക്ക് പരിധിയിലുള്ളവർക്കും സാമൂഹിക പ്രതിബദ്ധതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
താൽപര്യമുള്ളവർ ജനുവരി 31 ന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോഡാറ്റയും യോഗ്യത, ഈ മേഖലയിലെ മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം തപാൽ മാർഗമോ ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കാം.
വിലാസം: ജില്ലാ കോ ഓർഡിനേറ്റർ, ജില്ലാ ശുചിത്വ മിഷൻ തൃശ്ശൂർ, ജില്ലാ പഞ്ചായത്ത് ബിൽഡിംഗ്, തൃശ്ശൂർ-680003.
ഫോൺ നമ്പർ :0487 236 0154
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]