
കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നലെ പെയ്ത മഴയ്ക്ക് കാരണം മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള പ്രതിഭാസം. മേഘങ്ങൾ കൂട്ടമായി ഭൂമധ്യരേഖയ്ക്ക് കുറുകെ നീങ്ങുന്നതാണ് മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന പ്രതിഭാസം.
ഇന്നലെയിത് ബംഗാൾ ഉൾക്കടലിനു മുകളിലെത്തി. ഇതാണു കേരളത്തിൽ ഇന്നലെ മഴ ലഭിക്കാൻ കാരണമായി കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്ക് ഭാഗത്ത് നിന്ന് ആരംഭിച്ച് പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളുടെ ഭൂമധ്യരേഖയ്ക്കടുത്തുള്ള ഭാഗങ്ങളിലേക്ക് സഞ്ചരിച്ചെത്തുന്ന തുടര്‍ പ്രതിഭാസമാണ് മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍. 30 മുതൽ 60 ദിവസം വരെയെടുത്താണ് ഈ മേഘസഞ്ചാരം.
അമേരിക്കൻ ശാസ്ത്രജ്ഞരായ റോളൻഡ് മാഡനും പോൾ ജൂലിയനും ചേർന്ന് 1971ലാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. അതിനാലാണ് മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന പേര് വന്നത്.
ഇന്നലെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ ലഭിച്ചു. പലയിടത്തും മിന്നലോട് കൂടിയ മഴയായിരുന്നു.
എന്ന് എവിടെയും മഴ മുന്നറിയിപ്പില്ലെങ്കിലും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്.
The post എന്താ ഇപ്പോ പെട്ടെന്നൊരു മഴ? കാരണം ആഗോള പ്രതിഭാസം, മാഡൻ-ജൂലിയൻ ഓസിലേഷൻ appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]