
മനുഷ്യ സൗന്ദര്യത്തിൽ മുടിയുടെ പങ്ക് വളരെ വലുതാണ്… പ്രത്യേകിച്ച് സ്ത്രീകളിൽ. ഇടതൂർന്ന ആരോഗ്യമുള്ള മുടിയിഴകൾ ആഗ്രഹിക്കാത്ത സ്ത്രീകളും പെൺകുട്ടികളും പൊതുവെ വളരെ കുറവാണ്. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും നല്ല മുടി ആഗ്രഹിക്കാറുള്ളവരാണ്. മുടികൊഴിച്ചിൽ, താരൻ, മുടി വരണ്ട് പോകുക, മുടി പൊട്ടി പോകുക തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് പലരും നേരിടുന്നത്. ദിവസവും നൂറ് മുടി വരെ പൊഴിയുന്നത് സാധാരണമാണ്. പക്ഷെ അതിൽ കൂടുതൽ പൊഴിഞ്ഞാൽ തീർച്ചയായും ഡോക്ടറെ കണ്ട് പരിശോധനം നടത്തണം. പല കാരണങ്ങൾ കൊണ്ട് മുടി കൊഴിച്ചിലുണ്ടാകാം. പോഷകാഹാരകുറവ്, അന്തരീക്ഷ മലിനീകരണം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിന് കാരണമായേക്കാം. പലർക്കും ജോലി തിരക്ക് കാരണം മുടി ശ്രദ്ധിക്കാനുള്ള സമയം കിട്ടാറില്ല എന്നതാണ് സത്യം. ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ മാസത്തിൽ ഒരിക്കലോ മുടിയിൽ മാസ്കുകളോ മറ്റേത് എങ്കിലും തരത്തിലുള്ള സംരക്ഷണമോ ചെയ്യേണ്ടത് വളരെ പ്രധാനമാണ്. മുടികൊഴിച്ചിൽ മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന കറിവേപ്പില പായ്ക്കിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്… കറിവേപ്പില…അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്ന കറിവേപ്പില മുടിയുടെ ഉറ്റ സുഹൃത്താണ് എന്ന് തന്നെ പറയാം. അകാല നര പോലുള്ള പല പ്രശ്നങ്ങളും മാറ്റാൻ കറിവേപ്പിലയ്ക്ക് സാധിക്കും. മുടിയുടെ വളർച്ചയ്ക്കും മികച്ചതാണ് കറിവേപ്പില. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും മുടിയെ ആരോഗ്യത്തോടും ബലത്തോടും വളരാൻ സഹായിക്കുകയും ചെയ്യുന്നു.അടുത്തത് ചുവന്നുള്ളി…മുടി വളരാൻ ഏറ്റവും മികച്ചതാണ് ചുവന്നുള്ളി. മുടി തഴച്ച് വളരാൻ ഉള്ളിയുടെ നീര് സഹായിക്കും. ഉള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ ഘടകം മുടിയുടെ വേരുകളിലേക്ക് രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കും. ഉള്ളി നീര് നേരിട്ട് ശിരോചർമ്മത്തിൽ പുരട്ടുന്നതും ഏറെ ഗുണം ചെയ്യും. കറിവേപ്പിലയ്ക്കൊപ്പം ചുവന്നുള്ളി കൂടി ആകുമ്പോൾ മുടിയുടെ വളർച്ച ഇരട്ടിയാകും. ബാക്ടീരിയൽ ഫംഗസ് പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഉള്ളി. അടുത്ത ചേരുവയാണ് തുളസി.ഔഷധ ഗുണങ്ങൾ നിരവധിയുള്ള ആയുർവേദ ഗുണങ്ങളുള്ള സസ്യമാണ് തുളസി. ഇത് പ്രകൃതിയിലെ അമൂല്യമായ ഔഷധങ്ങളിലൊന്നാണ്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും തുളസി ഏറെ ഗുണം ചെയ്യും. ആൻ്റി ബാക്ടീരിയൽ ഘടകമായി പ്രവർത്തിക്കുന്ന തുളസി താരന് കാരണമാകുന്ന ഫംഗസുകളെ ഇല്ലാതാക്കാനും വളരെയധികം സഹായിക്കും. കൂടാതെ അകാല നരയും മുടി കൊഴിച്ചിലും മാറ്റാനുള്ള കഴിവും തുളസിക്ക് ഉണ്ട്. തൈര് ആണ് പായ്ക്കിന് വേണ്ട അടുത്ത ചേരുവ…താരന്റെ പ്രധാന ശത്രുവാണ് തൈര്. തലയോട്ടിയിലെ ചൊറിച്ചിലും മറ്റ് ബുദ്ധിമുട്ടുകളും ഇല്ലാതാക്കാൻ തൈര് സഹായിക്കും. നല്ല ആരോഗ്യം തരുന്നത് പോലെ മുടിയ്ക്കും തൈര് മികച്ചതാണ്. തൈരിൽ കാൽസ്യം, ബി 5, ഡി തുടങ്ങിയ വൈറ്റാമിനുകളും, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും, ഫാറ്റി ആസിഡുകൾ, പ്രോട്ടീനുകൾ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. മുടിയുടെ പല പ്രശ്നങ്ങൾക്കുമുള്ള മികച്ചൊരു പരിഹാരമാണ് തൈര്. ഇനി പാക്ക് തയാറാക്കുന്ന വിധം എങ്ങനെയാണെന്ന് നോക്കാം…മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം നന്നായി അരച്ച് എടുക്കുക. അതിന് ശേഷം ഇതൊരു തുണി ഉപയോഗിച്ച് അരിച്ച് എടുക്കാം. മുടിയിൽ പാക്ക് ഇടുന്നതിന് മുൻപ് അൽപ്പം എണ്ണ തലയിൽ തേച്ച ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കാം. കൈ കൊണ്ടോ കോട്ടൺ കൊണ്ടോ ഈ പാക്ക് തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ല കറുത്ത ഇടതൂർന്ന മുടിക്ക് മികച്ചതാണ് ഈ പാക്ക്. നന്നായി പാക്ക് മസാജ് കൂടി ചെയ്യാം. 20 മിനിറ്റ് ഈ പാക്ക് തലയിൽ വച്ച ശേഷം വീര്യം കുറച്ച ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഉപയോഗിക്കാവുന്നതാണ്.
The post മുടി തഴച്ച് വളരാൻ കറിവേപ്പില പായ്ക്ക് ട്രൈ ചെയ്തുനോക്കൂ ! appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]