
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന നെടുമ്പാശേരിയിൽ വിമാനം താഴ്ന്നു പറന്നതു കാരണം വീടിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്നു പോയതായി പരാതി. അത്താണി ശാന്തിനഗറിൽ ഓമന വർഗിസിന്റെ വീടിന്റെ ഓടുകളാണ് പറന്നു പോയത്.ഇന്ന് രാവിലെ ഒരു വിമാനം താഴ്ന്നു പറന്നത് മൂലം വീടിന് കേടുപാടുണ്ടായി എന്നാണ് ഓമന പറയുന്നത്. വീട്ടിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.
ജനുവരി രണ്ടാംവാരം ബെംഗളുരുവില്‍ നിന്ന് ദില്ലിയിലേക്ക് പോയ വിമാനം 55 യാത്രക്കാരെ കയറ്റാന്‍ മറന്ന് പോയത് വാര്‍ത്തയായിരുന്നു. ബെംഗളുരുവില്‍ നിന്നും ദില്ലിയിലേക്ക് തിരിച്ച ജി 8 116 വിമാനമാണ് 55 യാത്രക്കാരെ കയറ്റാന്‍ മറന്നുപോയത്. പുലര്‍ച്ചെ 6.30 ആയിരുന്നു സര്‍വ്വീസ്. യാത്രക്കാരെ നാല് ബസുകളിലായാണ് വിമാനത്തിന് അടുത്തേക്ക് കൊണ്ടുപോയത്. 55 യാത്രക്കാര്‍ ബസില്‍ വിമാനത്തില്‍ കയറാന്‍ കാത്തിരിക്കുമ്പോഴാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. മണിക്കൂറുകളക്ക് ശേഷമാണ് ഈ യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ സീറ്റുകള്‍ തരപ്പെടുത്താനായത്. സംഭവത്തില്‍ ഗോ ഫസ്റ്റ് എയര്‍വേസിന് ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
The post വിമാനം താഴ്ന്നു പറന്നത് മൂലം വീടിന്റെ ഓടുകൾ പറന്നുപോയി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]