
ബെംഗളൂരു: ആരോഗ്യവാനായ ഭർത്താവിന് ഭാര്യയിൽനിന്നും ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഭാര്യയിൽനിന്ന് തനിക്ക് ജീവനാംശവും കോടതിച്ചെലവും അനുവദിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പരാമർശം. ഹർജി ഹൈക്കോടതി തള്ളി.
ഭാര്യയോട് ജീവനാംശം നൽകാൻ ആവശ്യപ്പെടുന്നത് ഭർത്താവിന്റെ അലസതയെ പ്രോത്സാഹിപ്പിക്കുന്നതാകുമെന്നാണ് വിധിയിൽ പറയുന്നത്. ഹിന്ദു വിവാഹനിയമത്തിലെ 24-ാം വകുപ്പ് ജീവനാംശം അനുവദിക്കാനുള്ള ലിംഗനീതി വ്യക്തമാക്കുന്നതാണെങ്കിലും വൈകല്യമോ അവശതയോ ഇല്ലാത്ത ഭർത്താവിന് അത് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വിധിച്ചു.
വിവാഹമോചിതയായ ഭാര്യയ്ക്ക് 10,000 രൂപ മാസം ജീവനാംശവും 25,000 രൂപ കോടതിചെലവും അനുവദിച്ചുകൊണ്ടുള്ള കുടുംബകോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്താണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. കോവിഡ്കാലത്ത് ജോലി നഷ്ടപ്പെട്ട താൻ രണ്ടുവർഷമായി ജോലിയില്ലാത്തയാളാണെന്ന് ഇയാൾ ഹർജിയിൽ പറയുന്നു.
The post ആരോഗ്യവാനായ ഭർത്താവിന് ഭാര്യയിൽനിന്ന് ജീവനാംശം ആവശ്യപ്പെടാനാകില്ല: ഹൈക്കോടതി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]