
മുംബൈ: ഷാരൂഖ് ഖാന് – ദീപിക പദുകോണ്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം പത്താന്റെ റിലീസിന് മുന്‍പെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍. ചിത്രം ബുധനാഴ്ച നൂറ് രാജ്യങ്ങളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് വ്യജന്‍ ഓണ്‍ലൈനില്‍ ഇറങ്ങിയത്. ഫിലിംസില, ഫില്‍മി4വാപ്പ് എന്നീ സൈറ്റുകളിലാണ് ചിത്രത്തിന്റെ കോപ്പി ഇറങ്ങിയത്.
സിനിമ തീയേറ്ററുകളില്‍ നിന്ന് തന്നെ കാണണമെന്ന പത്താന് നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ആരാധാകരോട് അഭ്യര്‍ഥിച്ചിരുന്നു. വ്യാജപതിപ്പ് ഇറക്കുന്നവര്‍ക്ക് എതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ വ്യാജപതിപ്പുകള്‍ ഓണ്‍ലൈനില്‍ പങ്കിടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും എല്ലാവരും തീയേറ്ററുകളില്‍ നിന്ന് പത്താന് അനുഭവമാക്കണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
റിലീസിന് മുന്‍പെ പത്താന്റെ 4.19 ലക്ഷം ടിക്കറ്റാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ വിറ്റുപോയത്. ഹിന്ദി സിനിയമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് കൂടിയാണിത്.5,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തകര്‍ച്ച നേരിടുന്ന ബോളിവുഡിന് പത്താന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നാണ് അഡ്വാന്‍സ് ബുക്കിങ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ആദ്യ ദിനം 50 കോടിയ്ക്ക് മുകളില്‍ സിനിമ നേടുമെന്നാണ് കണക്കുകൂട്ടുന്നത്. കെജിഎഫ് 2 ഹിന്ദി പതിപ്പിന് ആദ്യ ദിവസം ലഭിച്ചത് 52.5 കോടിയാണ്. ഇത് പത്താന് മറികടന്നേക്കും എന്നാണ് സൂചന 2018ല്‍ പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം അഞ്ചുവര്‍ഷം കഴിഞ്ഞാണ് ഷാറൂഖിന്റെ ചിത്രം തീയേറ്ററുകളിലെത്തുന്നത്.
പത്താന് സിനിമയ്ക്ക് എതിരെ ബിജെപി-സംഘപരിവാര്‍ സംഘടനകള്‍ ബഹിഷ്കരണ ക്യാമ്പയിന് നടത്തിയിരുന്നു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ ചിത്രത്തിന് എതിരെ ബഹിഷ്കരണാഹ്വാനം നടത്തിയിരുന്നു. ചിത്രത്തിലെ പാട്ടിലെ രംഗത്തില്‍ നായിക ദീപിക പദുക്കോണ്‍ അണിഞ്ഞിരുന്ന വസ്ത്രത്തിന്റെ നിറം കാവി ആയതിന് എതിരെയായിരുന്നു ബഹിഷ്കരണാഹ്വാനം.
The post റീലീസിന് മുന്‍പെ പത്താന്റെ വ്യാജന് ഓണ്‍ലൈനില്‍; റിപ്പോര്‍ട്ട് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]