
ദില്ലി: ലഖിംപൂർ ഖേരി കേസില്‍ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകനുമായ ആശിഷ് മിശ്രക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 8 ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.വളരെ കർശനമായ വ്യവസ്ഥകൾ ജാമ്യത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. തനിക്ക് സ്വാഭാവിക മനുഷ്യ നീതി നിഷേധിക്കപ്പെട്ടു എന്ന ആരോപണമാണ് ആശിഷ് മിശ്ര പ്രധാനമായി മുന്നോട്ട് വച്ചിരുന്നത്.
ജാമ്യകാലയളവിൽ ഉത്തർപ്രദേശിലും ദില്ലിയിലും പരിസര പ്രദേശങ്ങളിലും താമസിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങി ഒരാഴ്ചയ്ക്കകം യുപി വിടനും കോടതി നിര്‍ദ്ദേശിച്ചു. കേസിലെ മറ്റു പ്രതികൾക്കും ഇടക്കാല ജാമ്യമുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല അടക്കം നിബന്ധനകളുണ്ട്. ജാമ്യ അപേക്ഷയിൽ അന്തിമവാദം മാർച്ച് 14ന് നടക്കുമെന്ന് കോടതി പറഞ്ഞു.ആശിഷ് മിശ്രയുടെ സഹായികളിലൊരാൾ സാക്ഷിയെ ആക്രമിച്ചെന്ന് പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. കേസിലെ പ്രധാന സാക്ഷിയായ പ്രബ്ജോത് സിംഗിനെയും അനുജൻ സർവജീത് സിംഗിനെയും വാൾ കൊണ്ട് ആക്രമിച്ചു എന്നാണ് പരാതി. ആക്രമണത്തിൽ സർവജീത് സിംഗിന് പരുക്കേറ്റു. എന്നാൽ, പ്രബ്ജോത് സിംഗ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ആക്രമണത്തിനു പിന്നിൽ പ്രതി ആശിഷ് മിശ്ര ആണെന്ന് പ്രബ്ജോത് സിംഗ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പരാതിനൽകുകയും ചെയ്തു. എന്നാൽ, ആക്രമണത്തിനു പിന്നിൽ ആശിഷ് മിശ്രയല്ലെന്ന് പൊലീസ് പറയുന്നു. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഇതെന്നും പൊലീസ് അവകാശപ്പെടുന്നു.
The post ലഖിംപൂർ ഖേരി കേസിൽ ആശിഷ് മിശ്രയ്ക്ക് ജാമ്യം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]