
തെന്നിന്ത്യയിൽ നിരവധി സൂപ്പർ ഹിറ്റുകൾ വാരികൂട്ടിയ നടിയാണ് രശ്മിക മന്ദാന. ബോളിവുഡിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. ക്യാമറയ്ക്ക് മുന്നിൽ എന്നും ചിരിതൂകി നിൽകുന്ന രശ്മിക തന്റെ കുട്ടിക്കാലത്തെ നൊമ്പരപ്പെടുത്തുന്ന അനുഭവം തുറന്ന് പറയുകയാണ്.
വളരെ ചെറുപ്പത്തിൽ തന്നെ വീട് വിട്ട് ഹോസ്റ്റലിലേക്ക് മാറേണ്ടി വന്ന തനിക്ക് സ്കൂൾ ജീവിതം അത്ര സുഖകരമായിരുന്നില്ലെന്ന് രശ്മിക പറഞ്ഞു. ആശയവിനിമത്തിൽ ഒരുപാട് പ്രശ്നങ്ങളുള്ള കുട്ടിയായിരുന്നു രശ്മിക. പലപ്പോഴും താൻ പറയുന്നത് കൂട്ടുകാർക്ക് മനസിലാകില്ലായിരുന്നു. അല്ലെങ്കിൽ താൻ പറയുന്ന കാര്യങ്ങൾ അവർ മറ്റൊരു തരത്തിലാകും എടുക്കുന്നത്. കുട്ടിക്കാലത്ത് തനിക്കേറ്റിരുന്ന പരിഹാസങ്ങളും കുത്തുവാക്കും സഹിക്കാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു താരം വെളിപ്പെടുത്തി
‘ഹോസ്റ്റൽ മുറിയിൽ മണിക്കൂറുകളോളം കിടന്ന് കരഞ്ഞിട്ടുണ്ട്. അന്ന് എനിക്ക് ബലമായത് അമ്മയാണ്. അമ്മയോടായിരുന്നു എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നത്’. പുഞ്ചിരിയോടെ കാര്യങ്ങൾ നേരിടാൻ പഠിപ്പിച്ചതും അമ്മയാണെന്ന് രശ്മിക പറഞ്ഞു. സിദ്ധാർഥ് മൽഹോത്രയ്ക്കൊപ്പം അഭിനയിച്ച രശ്മികയുടെ ബോളിവുഡ് ചിത്രം മിഷൻ മഞ്ജു ഈ അടുത്താണ് റിലീസ് ആയത്. ഇനി പുഷ്പയുടെ രണ്ടാം ഭാഗമാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം.
The post ‘പരിഹാസങ്ങളും കുത്തുവാക്കുകളും അസഹനീയം, മണിക്കൂറുകളോളം കരയുമായിരുന്നു’ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]