
പ്രസവം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം പേടിസ്വപ്നമാണ്. എന്നാൽ വളരെ പരിചിതമായി കേൾക്കുന്ന ഒരു ചോദ്യമാണ് സുഖപ്രസവം ആയിരുന്നോ എന്ന്? എന്താണ് ഈ സുഖപ്രസവം?
37 ആഴ്ച ഗർഭം തികഞ്ഞതിനു ശേഷം സാധാരണ രീതിയിൽ പ്രസവിക്കുന്നതിനെയാണ് ‘സാധാരണ പ്രസവം’ (normal deliverey) അഥവാ ‘സുഖപ്രസവം’ എന്ന് പറയുന്നത്. സാധാരണ പ്രസവം എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം. പ്രസവത്തിനു ശേഷം അമ്മയും കുഞ്ഞും ആരോഗ്യത്തോടെ തിരികെ വീട്ടിൽ പോകുമ്പോഴേ സുഖപ്രസവം എന്ന വാക്ക് അന്വർഥമാകു.
നോർമൽ ഡെലിവറി/ സാധാരണ പ്രസവം അഥവാ സുഖപ്രസവം എങ്ങനെ സാധിക്കുന്നു?
37 ആഴ്ച തികഞ്ഞതിനുശേഷം പ്രസവവേദന തന്നെ തുടങ്ങുകയോ, വെള്ളം പൊട്ടി പോവുകയോ ചെയ്യാം. വെള്ളം പൊട്ടിപ്പോയാൽ സാധാരണ രണ്ടു മണിക്കൂറിനുള്ളിൽ വേദനയും തുടങ്ങും. വെള്ളം പൊട്ടിപ്പോയി വേദന വന്നില്ലെങ്കിൽ മരുന്ന് വെച്ച് – ഗുളിക ആയിട്ടോ ഡ്രിപ്പ് ഇട്ടോ വേദന വരുത്താറുണ്ട്.
പ്രസവവേദന വരാത്തവർക്ക് എന്ത് ചെയ്യും?
വേറെ രോഗങ്ങളൊന്നും ഇല്ലാത്തവർക്ക് 40 ആഴ്ച വരെ കാത്തിരിക്കാം. അതിനുശേഷം വേദന വരുത്താനായിട്ടുള്ള മരുന്നുകൾ – ഗുളിക ആയിട്ടോ ഡ്രിപ്പ് ആയിട്ടോ നൽകാറുണ്ട്. ഗുളികകൾ കഴിക്കാനോ ഉള്ളിലോ വയ്ക്കാനോ ആകാം. പലപ്പോഴും ഗുളികകളാണ് ഡ്രിപ്പിനേക്കാൾ ഫലപ്രദം. നാല് മണിക്കൂർ മുതൽ ആറ് മണിക്കൂർ ഇടവേളകളിൽ അഞ്ചു പ്രാവശ്യമെങ്കിലും മരുന്ന് വയ്ക്കും. വേദന തുടങ്ങുകയാണെങ്കിൽ വെള്ളം പൊട്ടിച്ച് വിട്ട് ഡ്രിപ്പ് ഇടാറുണ്ട്. വേദന ഒട്ടും വരാത്തവർക്ക് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം തൃപ്തികരമാണെങ്കിൽ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും മരുന്ന് ആവർത്തിക്കാം.
വേദന വന്നതിനു ശേഷം ആദ്യത്തെ പ്രസവത്തിന് എട്ടു മുതൽ പത്തു മണിക്കൂർ വരെ ആകാം. വേദന സഹിക്കാൻ പറ്റാത്തവർക്ക് എപ്പിഡ്യൂറൽ അനസ്തേഷ്യ പ്രയോജനപ്പെടും. വേദന സഹിക്കാൻ പറ്റാതെ സിസേറിയൻ ആക്കുന്നത് ഇതുവഴി കുറയ്ക്കാം. എപ്പിഡ്യൂറൽ അനസ്തേഷ്യ വളരെ പ്രയോജനകരമാണ്. അതുകൊണ്ട് തന്നെ ആ സൗകര്യമുണ്ടെങ്കിൽ അത് തീർച്ചയായും പ്രയോജനപ്പെടുത്തണം.
സുഖപ്രസവത്തിന്റെ ഗുണങ്ങൾ
പ്രസവത്തിന് ശേഷം എത്രയും വേഗം സാധാരണ രീതിയിൽ ആകുന്നതു കൊണ്ട് സ്വന്തം കാര്യവും കുഞ്ഞിന്റെ കാര്യവും മറ്റൊരാളുടെ സഹായമില്ലാതെ നോക്കാൻ സാധിക്കും.
അണുബാധ നിരക്ക് കുറവായിരിക്കും.
സർജറി സമയത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളും ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും കുറവായിരിക്കും.
ആദ്യം സിസേറിയൻ ആയാൽ രണ്ടാമത്തേതും സിസേറിയൻ ആകാനാണ് സാധ്യത. രണ്ടു സർജറികൾ കഴിയുമ്പോൾ അവയവങ്ങൾ തമ്മിൽ ഒട്ടിപ്പിടിക്കാൻ (adhesion) സാധ്യത വളരെയേറെയാണ്. അതുകൊണ്ട് ഭാവിയിൽ എന്തെങ്കിലും സർജറി വേണ്ടി വന്നാൽ വയറ് തുറക്കുമ്പോൾ കുടലും മൂത്രസഞ്ചിയുമെല്ലാം മുറിവ് ഉണ്ടാകാനും അത് അപകടകരമാകാനും സാധ്യതയുണ്ട്.
അതുപോലെതന്നെ ഭാവിയിൽ ഹെർണിയ, വയറുവേദന എന്നിവ ഉണ്ടാകാനും ഇടയുണ്ട്. അതുകൊണ്ട് ആദ്യത്തെ പ്രസവം, സമയമെടുത്ത് ക്ഷമയോടെ കാത്തിരുന്ന് സാധാരണ പ്രസവമാക്കുന്നതാണ് നല്ലത്.
അത്ര സുഖകരമല്ലാത്ത അവസ്ഥയാണ് സാധാരണ പ്രസവം. എങ്കിലും സഹകരിച്ച്, സമാധാനത്തോടെ, ക്ഷമയോടെ കാത്തിരുന്ന് പ്രസവിച്ചാൽ, അത് ഭാവിയിൽ സുഖകരമായിരിക്കും.
The post പ്രസവമെന്നത് പല സ്ത്രീകളേയും സംബന്ധിച്ചു പേടി സ്വപ്നമാണ്…!വേദനയില്ലാതെ പ്രസവിക്കാനും സുഖപ്രസവം നടക്കാനും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]