
പ്രായം എന്നത് ശരീരത്തിനെന്ന പോലെ നമ്മുടെ ഓര്‍മ്മയേയും കൂടി ബാധിക്കുന്ന അവസ്ഥ പലപ്പോഴും ഉണ്ടാവാറുണ്ട്. പ്രായമാവുമ്ബോള്‍ നമ്മുടെ ഓര്‍മ്മശക്തി കുറയുന്നു
എന്നാല്‍ പ്രായമാവാതെ തന്നെ ഓര്‍മ്മശക്തി കുറയുന്നവര്‍ പലപ്പോഴും നമ്മുടെ ചുറ്റിലുമുണ്ട്. എന്നാല്‍ എന്താണ് ഇതിന് കാരണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് പലപ്പോഴും പലരും അറിയുന്നില്ല. നമ്മുടെ ഭക്ഷണം തന്നെയാണ് ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ കഴിച്ചും, കഴിക്കേണ്ട ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കിയും നാം ശീലിക്കുന്ന ശീലങ്ങളാണ് നമ്മുടെ ഓര്‍മ്മശക്തിക്കും ഏകാഗ്രതക്കും എല്ലാം പ്രശ്നമുണ്ടാക്കുന്നത്.
പച്ചക്കറികള്‍, പഴങ്ങള്‍, പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഓര്‍മ്മശക്തിക്ക് നല്ലതാണെങ്കിലും, നിങ്ങളുടെ മെമ്മറിയെയും ആരോഗ്യത്തെയും പൊതുവെ സ്വാധീനിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ പെട്ടെന്ന് ദഹിക്കുകയും ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് കൂട്ടുകയും അത് വഴി മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുകയും ചെയ്യുന്നു. ഏതൊക്കെയാണ് നാം നിര്‍ബന്ധമായും ഒഴിവാക്കേണ്ട ആ ഭക്ഷണങ്ങള്‍ എന്ന് നോക്കാം.
വറുത്ത ഭക്ഷണങ്ങള്‍
പലപ്പോഴും ഫ്രൈഡ് ഫുഡ്സ് എന്നത് പലരുടേയും ഇഷ്ട വിഭവങ്ങളായിരിക്കും. ആരോഗ്യത്തിന് ഹാനീകരമായ രീതിയില്‍ തയ്യാറാക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ നമ്മുടെ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തെ തടയുന്നു. മാത്രമല്ല ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ഏകാഗ്രത ഇല്ലാതാക്കുകയും ചെയ്യുന്നു. വറുത്ത ഭക്ഷണങ്ങള്‍ എപ്പോഴെങ്കിലും കഴിക്കാം. കാരണം ഇത് ശരീരത്തിന് ഊര്‍ജ്ജം നല്കുന്നു. എന്നാല്‍ അമിതമായി ഇത് കഴിക്കുന്നത് ഓര്‍മ്മശക്തിക്കും നിങ്ങളുടെ ഏകാഗ്രതക്കും ഒരു റെഡ്മാര്ക്കാണ് നല്‍കുന്നത്. ഇത് നിങ്ങളുടെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ക്ക് കേട് വരുത്തുന്നു. അതുകൊണ്ട് ഇന്ന് മുതല്‍ തന്നെ ചിപ്സ്, ഫ്രെഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കന്‍, ഡോനട്ട്സ് എന്നിവ ഒഴിവാക്കി ശീലിക്കാം.
സംസ്കരിച്ച ഭക്ഷണങ്ങള്‍
സംസ്കരിച്ച ഭക്ഷണങ്ങള്‍ സാധാരണയായി രുചികരമാണ് എന്ന് നമുക്കറിയാം. കാരണം ഇവയിലെല്ലാം തന്നെ നമ്മുടെ ആവശ്യാനുസരണം പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് രുചി നല്‍കുമെങ്കിലും ആരോഗ്യത്തെ നശിപ്പിക്കുന്നു എന്നതാണ് സത്യം. ഉയര്‍ന്ന കലോറിയും പോഷകങ്ങള്‍ തീരെയില്ലാത്തതുമായ ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ഓര്‍മ്മശക്തിയെ പെട്ടെന്ന് ബാധിക്കില്ലെങ്കിലും അത് പതിയെ പതിയേ നമ്മുടെ ഓര്‍മ്മയെ കീഴടക്കുന്നു. മസ്തിഷ്കത്തിന് കൃത്യമായ ആരോഗ്യകരമായ പോഷകങ്ങള്‍ ലഭിക്കാത്ത അവസ്ഥയുണ്ടാവുന്നു. ഇത് നിങ്ങളുടെ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുന്നു. മധുരപലഹാരങ്ങള്‍, നൂഡില്‍സ്, മൈക്രോവേവ് പോപ്കോണ്‍, കടയില്‍ നിന്ന് വാങ്ങുന്ന സോസുകള്‍, റെഡിമെയ്ഡ് ഭക്ഷണം, സംസ്കരിച്ച മാംസങ്ങള്‍, ചീസ് എന്നിവയെല്ലാം ഇന്ന് തന്നെ ഒഴിവാക്കൂ.
പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍
ആരോഗ്യത്തിന് പ്രാധാന്യം നല്കുന്നതിനേക്കാള് പലരും നമ്മുടെ രുചിക്ക് പ്രാധാന്യം നല്കി ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നു. ഇത് നിങ്ങളുടെ ഊര്‍ജ്ജം പെട്ടെന്ന് വര്‍ദ്ധിപ്പിക്കുമെങ്കിലും ഇതിന് ശേഷം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പലരും ബോധവാന്മാരായിരിക്കുകയില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുകയും അത് വഴി രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. ഇത് നിങ്ങളുടെ മറവിക്ക് കാരണമാകാം. കാരണം കൂടിയ പ്രമേഹം പലപ്പോഴും ഡിമെന്‍ഷ്യയുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അത് മാത്രമല്ല ഇവ ടൈപ്പ് 2 പ്രമേഹത്തിനും ഹൃദ്രോഗത്തിനും കാരണമാകും. സോഡകള്‍, എനര്‍ജി ഡ്രിങ്ക്സ്, സ്പോര്ട്സ്ഡ്രിങ്ക്സ് എന്നിവ ഇന്ന് തന്നെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കാം.
കൃത്രിമ മധുരമുള്ള ഭക്ഷണങ്ങള്‍
പലപ്പോഴും ഇത് പലര്‍ക്കും അല്പം അപരിചിതമായി തോന്നാം. എന്നാല്‍ കയ്പ്പ് മറക്കാനോ അല്ലെങ്കില്‍ ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുന്നതിനോ വേണ്ടി പലരും ഇത്തരം ക്രിത്രിമ മധുരങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു. ഇത് പതിവാക്കുന്നത് നിങ്ങളുടെ ഇന്‍സുലിന്‍ അളവ് വര്‍ദ്ധിപ്പിക്കുകയും ഹൃദ്രോഗം, പ്രമേഹം, മെറ്റബോളിക് സിന്‍ഡ്രോം എന്നിവയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വഴി ഓര്‍മ്മശക്തി നഷ്ടപ്പെടുകയും അല്‍ഷിമേഴ്സ് പോലുള്ള ഗുരുതര അവസ്ഥയിലേക്ക് നിങ്ങള്‍ എത്തുകയും ചെയ്യുന്നു. കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍, ടിന്നിലടച്ച ഭക്ഷണങ്ങള്‍, ച്യൂയിംഗ് ഗം, ചില പ്രത്യേക ധാന്യങ്ങള്‍ എന്നിവ ഒഴിവാക്കുക.
വെളുത്ത കാര്‍ബ് ഭക്ഷണങ്ങള്‍
എപ്പോഴും കലോറി കുറഞ്ഞ ഭക്ഷണം കഴിക്കാന്‍ താല്പ്പര്യപ്പെടുന്നവര് അറിയാതെ അമിതമായ പഞ്ചസാരയും കൃത്രിമ മധുരപലഹാരങ്ങളും പോലെയുള്ളവയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഇതിലാകട്ടെ വെളുത്ത കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടായിരിക്കും. ഇത് നിങ്ങളുടെ ഓര്‍മ്മക്കുറവിനും ആരോഗ്യ പ്രശ്നങ്ങളിലേക്കും എത്തിക്കുന്നതിനുള്ള സാധ്യത നിസ്സാരമല്ല. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റേയും അളവ് പെട്ടെന്ന് ക്രമാതീതമായി കുറയുന്നത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. അതുകൊണ്ട് ഇന്ന് തന്നെ വെളുത്ത റൊട്ടി, പാസ്ത, ഉരുളക്കിഴങ്ങ്, വൈറ്റ് റൈസ് എന്നിവയുടെ ഉപയോഗം ക്രമപ്പെടുത്തുന്നതിന് ശ്രദ്ധിക്കുക.
The post പതിയേ ഓര്‍മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്‍ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]