
സ്വന്തം ലേഖകൻ
ഇന്‍ഡോര്‍: ഇന്‍ഡോര്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 90 റണ്‍സിന്റെ ജയവും പരമ്പരയും(3-0) ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും. ആദ്യ ഏകദിനം 12 റണ്ണിനും രണ്ടാമത്തേത് 8 വിക്കറ്റിനും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പര തൂത്തുവാരി. 386 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 41.2 ഓവറില്‍ 295 റണ്‍സില്‍ പുറത്തായി
32-ാം ഓവറില്‍ ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയുടെ പോരാട്ടം ഉമ്രാന് മാലിക് അവസാനിപ്പിച്ചു. 100 പന്തില്‍ 12 ഫോറും 8 സിക്സും പറത്തി 138 റണ്‍സെടുത്ത കോണ്‍വേ ക്യാപ്റ്റൻ രോഹിത്തിന്റെ കൈകളില്‍ ഭദ്രം . 22 പന്തില്‍ 26 റണ്‍സെടുത്ത മൈക്കല്‍ ബ്രേസ്വെലിനെ കുല്‍ദീപിന്റെ പന്തില്‍ ഇഷാന് സ്റ്റംപ് ചെയ്തതോടെ കളി ഇന്ത്യയുടെ കയ്യിലായി. ലോക്കീ ഫെര്‍ഗ്യൂസനെ(12 പന്തില്‍ 7) കുല്‍ദീപും ജേക്കബ് ഡഫിയെയും(2 പന്തില്‍ 0) മിച്ചല്‍ സാന്റ്നറിനേയും(29 പന്തില്‍ 34) ചാഹലും പുറത്താക്കിയതോടെ കിവീസ് പരാജയം സമ്പൂര്‍ണമായി. ബ്ലെയര്‍ ടിക്നര്‍ 0* റണ്‍സുമായി പുറത്താകാതെ നിന്നു.
ക്യാപ്റ്റൻ രോഹിതും ശർമയും ഗില്ലും നേടിയ സെഞ്ച്വറിക്ക് കോൺവെ ബദലൊരുക്കിയെങ്കിലും പിന്തുണക്കാൻ കിവീസ് നിരയിൽ ആളില്ലാതെ പോയി. 100 പന്തുകളിൽ നിന്ന് 138 റൺസാണ് കോൺവെ അടിച്ചു കൂട്ടിയത് . ടീം അക്കൗണ്ട് തുറക്കും മുമ്പെ ഓപ്പണർ ഫിൻ അലനെ കിവികൾക്ക് നഷ്ടമായി.
എന്നാൽ രണ്ടാം വിക്കറ്റിൽ 106 റൺസ് കൂട്ടിച്ചേർത്ത് കോൺവെയും നിക്കോളാസും തിരിച്ചുവന്നെങ്കിവും കുൽദീപ് യാദവിന്റെ വിക്കറ്റ് ഈ സഖ്യം പൊളിച്ചു.
The post ന്യൂസിലൻഡിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ; അവസാന മത്സരത്തിൽ 90 റൺസിന്റെ മിന്നും ജയം; ഇതോടെ ലോക റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]