
തിരുവനന്തപുരം: വീടുകളില്‍ പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന ‘സിറ്റി ഗ്യാസ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച എല്‍.സി.എന്‍.ജി (ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പ്രകൃതിവാതകം ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ കൊച്ചുവേളിയിലും ചേര്‍ത്തലയിലും സ്ഥാപിച്ച എല്‍.സി.എന്‍.ജി (ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) സ്റ്റേഷനുകളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്.
ആദ്യഘട്ടത്തില്‍ 30,000 വീടുകളിലേക്കും 150 ഓളം വ്യവസായ, വാണിജ്യ യൂണിറ്റുകളിലേക്കും ദ്രവീകൃത ഇന്ധനം പൈപ്പ്ലൈന് ശൃംഖലയിലൂടെ എത്തിക്കും. കൊച്ചുവേളിയിലെ ദ്രവീകൃത കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് സ്റ്റേഷന് തിരുവനന്തപുരം ജില്ലയിലെയും തെക്കന്‍ കൊല്ലത്തെയും വീടുകളിലേക്കും വ്യവസായശാലകളിലേക്കും, ചേര്‍ത്തലയിലെ സ്റ്റേഷന് ആലപ്പുഴ, നോര്‍ത്ത് കൊല്ലം ഭാഗങ്ങളിലും പ്രകൃതി വാതകം എത്തിക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ അറ്റ്ലാന്റിക് ഗള്‍ഫ് ആന്‍ഡ് പസഫിക് ലിമിറ്റഡാണ് (എജി ആന്‍ഡ് പി) പദ്ധതിയുടെ നിര്‍വഹണ ചുമതല വഹിച്ചത്. സിലിണ്ടര്‍ വേണ്ട, അപകട
സാദ്ധ്യതയില്ല, മലിനീകരണ പ്രശ്നങ്ങളില്ല തുടങ്ങിയവയാണ് സിറ്റി ഗ്യാസിന്റെ പ്രത്യേകതകള്‍. ഉപയോഗത്തിന് അനുസൃതമായാണ് പ്രതിമാസ ബില്‍ അടയ്ക്കേണ്ടത്.
വരുംവര്‍ഷങ്ങളില്‍ ദ്രവീകൃത പ്രകൃതി വാതകം പദ്ധതി വിപുലീകൃതമാകുന്നതോടെ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. The post ‘സിലിണ്ടര്‍ വേണ്ട, അപകട
സാദ്ധ്യതയില്ല’; പൈപ്പുകളിലൂടെ പാചകവാതകം തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]