
കോട്ടയം: അക്ഷര നഗരിയില്‍ ആദ്യമായി നടന്ന രാത്രിവിപണിയില് ആയിരക്കണക്കിനാളുകള്‍ തിക്കിത്തിരക്കി കയറിയതോടെ ഒന്നര മണിക്കൂറിനുള്ളില്‍ ഉല്പന്നങ്ങള് വിറ്റു തീര്‍ന്നു.
പതിനായിരങ്ങള്‍ കടയ്ക്കുള്ളിലേയ്ക്ക് ഇരച്ചുകയറിയതോടെ ബില്ലിംങ്ങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തിരക്കു മൂലം സ്തംഭിക്കുന്ന അവസ്ഥയിലായി. ഓക്സിജന്‍ അവരുടെ മറ്റ് ബ്രാഞ്ചുകളില്നിന്നുള്പ്പെടെ ഇരുപതിരട്ടി സ്റ്റാഫിനെ ഷോറൂമിലേയ്ക്ക് നിയോഗിച്ചിരുന്നുവെങ്കിലും തിരക്ക് കൂടിയതോടെ ആര്‍ക്കും ഒന്നും ചെയ്യാനാകാത്ത സ്ഥിതി വന്നു.
സിഇഒ ഷിജോ കെ. തോമസ് നേരിട്ടിറങ്ങിയാണ് ഒടുവില്‍ ഓരോ വിഭാഗങ്ങളിലും വില്പനയും ബില്ലിംങ്ങും ഘട്ടം ഘട്ടമായി മുന്നോട്ടുകൊണ്ടുപോകുന്ന സ്ഥിതിയുണ്ടാക്കിയത്.
ഓഫര്‍ പ്രഖ്യാപിച്ച ഉത്പന്നങ്ങള്‍ വിറ്റു തീര്‍ന്നതോടെ ആര്‍പ്പോ ഓണം സെയിലിന്റെ ഭാഗമായി ഓഫര്‍ പ്രഖ്യാപിച്ച പ്രൊഡക്ടുകള്ക്കായും ആളുകള്‍ തമ്മില്‍ മത്സരമായി. ഓരോ മിനിറ്റിലും നൂറുകണക്കിന് ഉത്പന്നങ്ങള്‍ ആളുകല്‍ വാഹനത്തില്‍ കയറ്റി പോകുന്നതായി സ്ഥിതി. അതിനായി നാഗമ്പടം ജംഗ്ഷനില്‍ ടാക്സി വാഹനങ്ങളുടെ തിരക്കായി.
ഓക്സിജന്‍ തന്നെ നേരിട്ടിടപെട്ട് ടൗണിലെ ടാക്സി സര്‍വീസുകള്‍ ഏര്‍പ്പാടാക്കിയിരുന്നെങ്കിലും ഒന്‍പതരയോടെ തന്നെ ടാക്സികള്‍ കിട്ടാതായി. അതിനിടെ കയറ്റിറക്കുന്നിടത്തും ആയിരങ്ങളുടെ തിരക്കായി.
ഓക്സിജന്‍ ഗ്രൂപ്പ് മറ്റ് ബ്രാഞ്ചുകളില്‍ നിന്നും നൂറുകണക്കിന് ജീവനക്കാരെ ഇറക്കിയിരുന്നതിനാല്‍ സാഹചര്യം കൈവിട്ടുപോകാതെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞെന്നതാണ് യാഥാര്‍ഥ്യം.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]