രാജ്യം മുഴുവൻ ചന്ദ്രയാന്റെ വിജയത്തിൽ ആഘോഷിക്കുമ്പോൾ കോൺഗ്രസ് അതിൽ രാഷ്ട്രീയം തിരയുകയാണ്. ഇന്ത്യ നേടുന്ന എല്ലാ നേട്ടങ്ങളെയും തങ്ങളുടേതാക്കി മാറ്റാൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെ സ്ഥിരം രീതിയാണ്.
ഇത്തവണ രാജ്യം നേടിയ ചന്ദ്രയാൻ വിജയത്തെ പോക്കറ്റിലാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. സമൂഹമദ്ധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ കോൺഗ്രസ് പങ്കുവെച്ച പോസ്റ്റിലാണ് ഇത് പറഞ്ഞത്.
ചന്ദ്രയാൻ ദൗത്യത്തിന് അഭിനന്ദനം അറിയിച്ച് കോൺഗ്രസ് പങ്കുവെച്ച പോസ്റ്റിൽ നെഹ്റുവിന്റെ ദീർഘവീക്ഷണമാണ് രാജ്യത്തിന് ചന്ദ്രയാനിൽ ദൗത്യത്തിൽ ശക്തിപകർന്നതെന്നാണ് വാദം.
രാജ്യത്തുണ്ടാകുന്ന നേട്ടങ്ങളെ നെഹ്റുവിലൂടെ സ്വന്തം കീശയിലാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്, കോട്ടങ്ങളെ മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കുകയുമാണ് ചെയ്യുന്നത്.
സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് പോസ്റ്റ് ഇതോടെ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. എല്ലാത്തിലും എന്തിനാണ് രാഷ്ട്രീയം കാണുന്നതെന്നാണ് പലരും പോസ്റ്റിന് മറുപടിയായി കുറിച്ചിരിക്കുന്നത്.
രാജ്യത്തെ നന്മകളെ ഏറ്റെടുക്കാൻ നടക്കുന്ന കോൺഗ്രസ് പോരായ്മകളെയും ഏറ്റെടുക്കാൻ തയ്യാറാകണം എന്നും പലരും മറുപടിയായി കുറിക്കുന്നുണ്ട്. The post എല്ലാം നെഹറുവിന്റെ ദീർഘവീക്ഷണം; ഇന്ത്യയുടെ ചന്ദ്രയാൻ നേട്ടത്തെ പോക്കറ്റിലാക്കൻ ശ്രമിച്ച് കോൺഗ്രസ് appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]