
ചെന്നൈ∙ മദ്രാസ് മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഡ്രിപ്പിട്ട് രക്തം പുറത്തേക്കൊഴുക്കി ആത്മഹത്യ ചെയ്തു. ചെന്നൈയ്ക്ക് സമീപം ആള്‍വാര്‍പേട്ടിലാണ് സംഭവം.
സര്‍ജിക്കല്‍ ഗാസ്ട്രോഎൻട്രോളജി വിദഗ്ദ്ധനായ ഡോ. യു കാര്‍ത്തി(42) ആണ് ജീവനൊടുക്കിയത്. ആറ് മാസം മുമ്ബാണ് രാജീവ് ഗാന്ധി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി കാര്‍ത്തി ജോലിയില്‍ പ്രവേശിച്ചത്. ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കായിരുന്നു താമസം.
ജോലിയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി വിവാഹം പോലും വേണ്ടെന്ന് വച്ചയാളാണ് കാര്‍ത്തി. സഹോദരി ദീപയുമായി ദിവസവും ഫോണില്‍ സംസാരിക്കുമായിരുന്നു. തുടര്‍ച്ചയായി രണ്ട് ദിവസം ഫോണില്‍ കിട്ടാതായതോടെ ദീപ പുതുച്ചേരിയിലുള്ള പിതാവ് ഉലകനാഥനെ വിവരമറിയിച്ചു. പിതാവും തുടര്‍ച്ചയായി ഫോണ്‍ വിളിച്ച് നോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ദീപയുടെ നിര്‍ദേശപ്രകാരം സുഹൃത്ത് ഡോ. ശ്രീവിദ്യ കാര്‍ത്തി താമസിച്ചിരുന്ന വീട്ടില്‍ പോയി നോക്കിയപ്പോഴാണ് ചോരവാര്‍ന്ന് കസേരയില്‍ മരിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകി തുടങ്ങിയിരുന്നു.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. ഇരു കൈകളിലും ഡ്രിപ്പ് ഇട്ട് ചോര ഒഴുക്കിക്കളഞ്ഞായിരുന്നു കാര്‍ത്തിയുടെ മരണം. ഓഗസ്റ്റ് 19ന് മരണം നടന്നിരിക്കാനാണ് സാദ്ധ്യതയെന്നും പൊലീസ് അറിയിച്ചു.
അതേസമയം ‘എന്റെ ജീവിതം വളരെ മനോഹരമായി അവസാനിച്ചു. എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല.’- എന്നെഴുതിയ ആത്മഹത്യാക്കുറിപ്പും സമീപത്ത് നിന്നും കണ്ടെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്പ് ലൈൻ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
The post ‘എന്റെ ജീവിതം സുന്ദരമായി അവസാനിച്ചു’: ജോലിയോടുള്ള ആത്മാര്‍ത്ഥത കാരണം വിവാഹം പോലും വേണ്ടെന്ന് വച്ചു; ഡ്രിപ്പിട്ട് രക്തം പുറത്തേക്കൊഴുക്കി ഡോക്ടര്‍ ജീവനൊടുക്കി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]