
സ്വന്തം ലേഖകൻ
ബെംഗളുരു: ഇന്ത്യയ്ക്കൊപ്പം കോട്ടയത്തിനും അഭിമാനം. ഐഎസ്ആര്‍ഒയുടെ ചരിത്ര നേട്ടത്തിന് പിന്നില്‍ കോട്ടയം പാലാ സ്വദേശിനിയും ഐഎസ്ആര്‍ഒയിലെ സീനിയർ സയൻ്റിസ്റ്റുമായ ലിറ്റി ജോസും.
മൂന്നാം ചന്ദ്രദൗത്യമായ ചന്ദ്രയാൻ 3ന്റെ ലാൻഡര്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാൻഡ് ചെയ്ത് ഐഎസ്ആര്‍ഒ ചരിത്രനേട്ടം കുറിക്കുമ്പോള്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ ചന്ദ്രദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആയിരത്തോളം എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരുമാണ്.
സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂര്‍ത്തിയാക്കി ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഉപഗ്രഹമിറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയ നിമിഷത്തില്‍ ദൗത്യത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞന്മാരേയും എഞ്ചിനീയര്‍മാരെയും രാജ്യം നെഞ്ചേറ്റുകയാണ്.
‘ചന്ദ്രനിലേക്കുള്ള വാഹനം’ എന്നതിന്റെ സംസ്കൃത വാക്കാണ് ചന്ദ്രയാൻ. 15 വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഐഎസ്ആര്‍ഒ ചന്ദ്രദൗത്യത്തിനിറങ്ങിയത്. കോവിഡ് കാല പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് നാല് വര്‍ഷം കൊണ്ടാണ് ഐഎസ്ആര്‍ഒ ചന്ദ്രയാൻ 3 പേടകം ഒരുക്കിയത്. 1000 എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും ചന്ദ്രയാൻ 3 ന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ് പറയുന്നു.
ചന്ദ്രയാൻ 3 പദ്ധതിക്ക് നേതൃത്വം നല്കിയ പ്രധാനപ്പെട്ട ചിലയാളുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.തീര്‍ച്ചയായും അതില്‍ പ്രധാനി ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ് തന്നെയാണ്. എയറോസ്പേസ് എഞ്ചിനീയറായ അദ്ദേഹം ചന്ദ്രയാൻ 3 പേടകത്തെ ഭ്രമണ പഥത്തില്‍ എത്തിച്ച ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 യുടെ രൂപകല്പനയെ സഹായിച്ചിട്ടുണ്ട്. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവൻ ശാസ്ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും നേതൃത്വം നല്കി.
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടറായ ഉണ്ണികൃഷ്ണൻ നായരാണ് ദൗത്യത്തിലെ പ്രമുഖനായ മറ്റൊരാള്‍. എയറോസ്പേസ് എഞ്ചിനീയറായ ഇദ്ദേഹം മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഇന്ത്യയുടെ പദ്ധതികള്‍ക്ക് നേതൃത്വം നല്കുന്നു. ഗഗൻയാൻ പദ്ധതിക്ക് വേണ്ടിയുള്ള ഹ്യൂമൻ സ്പേസ് ഫ്ളൈറ്റ് സെന്ററിന്റെ ആദ്യ ഡയറക്ടറാണ് ഇദ്ദേഹം. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 യുടെ പിന്നിലും അദ്ദേഹത്തിന്റെ നേതൃത്വം ഉണ്ട്.
ചന്ദ്രയാൻ 3 യുടെ പ്രൊജക്ട് ഡയറക്ടറായ വീരമുത്തുവേലാണ് മറ്റൊരു പ്രമുഖ വ്യക്തി. കഴിഞ്ഞ നാല് വര്‍ഷമായി മൂന്നാമത്തെ ചാന്ദ്ര ദൗത്യം യഥാര്ത്ഥ്യമാക്കുന്നതിനായുള്ള കഠിന പ്രയത്നങ്ങളിലായിരുന്നു ഇദ്ദേഹം. ചന്ദ്രയാൻ 2, മംഗള്യാൻ ദൗത്യങ്ങളില്‍ ഇദ്ദേഹം ഭാഗമായിട്ടുണ്ട്. ചന്ദ്രയാൻ 2 വിക്രം ലാൻഡറിന്റെ പരാജയവുമായി ബന്ധപ്പെട്ട ഇദ്ദേഹത്തിന്റെ അറിവുകള്‍ ചന്ദ്രയാൻ 3 ദൗത്യത്തില്‍ പ്രയോജനം ചെയ്തിട്ടുണ്ട്.
ബെംഗളുരുവിലെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററിലെ ചന്ദ്രയാൻ 3 ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ആണ് കല്പന കെ. ഇന്ത്യയുടെ വിവിധ ഉപഗ്രഹങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിട്ടുള്ള ഇവര്‍. ചന്ദ്രയാൻ 2, മംഗള്യാൻ ദൗത്യങ്ങളില്‍ ഭാഗമായിട്ടുണ്ട്.
ചന്ദ്രയാൻ 2 ദൗത്യത്തിന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു എം. വനിത. ഇലക്ട്രോണിക്സ് സിസ്റ്റംസ് എഞ്ചിനീയറായ ഇവരാണ് ഇന്ത്യയില്‍ ചാന്ദ്ര ദൗത്യത്തിന് നേതൃത്വം നല്കിയ ആദ്യ വനിത. ചന്ദ്രയാൻ 2 ദൗത്യവുമായി ബന്ധപ്പെട്ട ഇവരുടെ അറിവുകള്‍ ചന്ദ്രയാൻ 3 ദൗത്യത്തിനായി പ്രയോജനം ചെയ്തിട്ടുണ്ട്.
ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തിന് അത്യാവശ്യമായ സൗരോര്‍ജ പാനലുകളുടേയും ഊര്‍ജ്ജം കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളുടേയും വിദഗ്ദനാണ് എം. ശങ്കരൻ. വര്‍ഷങ്ങളായി ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഇദ്ദേഹം. ചന്ദ്രയാൻ 1, ചന്ദ്രയാൻ 2 ദൗത്യങ്ങളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്. ചന്ദ്രയാന്റെ ഹോട്ട്, കോള്‍ഡ് ടെസ്റ്റുകള്‍ക്കും ചന്ദ്രയാൻ ലാൻഡറിന്റെ ശക്തിയളക്കാനുള്ള പരീക്ഷണത്തിനായി ചന്ദ്രോപരിതലത്തിന്റെ മാതൃക നിര്‍മ്മിക്കുന്നതിനും ഇദ്ദേഹം സഹായിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷൻ സിസ്റ്റംസ് സെന്റര്‍ ഡയറക്ടറാണ് വി. നാരായണൻ. ലിക്വിഡ് പ്രൊപ്പല്‍ഷൻ എഞ്ചിനുകളുടെ വിദഗ്ദനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച ത്രസ്റ്റര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് ചന്ദ്രയാൻ 3 ലാൻഡര്‍ സോഫ്റ്റ് ലാൻഡ് ചെയ്യുക. എല്‍വി എം 3 റോക്കറ്റ് ഉള്‍പ്പെടയുള്ള ഐഎസ്ആര്‍ഒ റോക്കറ്റുകളുടെ പിന്നിലും അദ്ദേഹത്തിന്റെ കൈകളിണ്ട്.
ബെംഗളുരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാന്റ് നെറ്റ് വര്‍ക്ക് ഡയറക്ടറാണ് ബിഎൻ രാമകൃഷ്ണ. ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നിന്ന് അയക്കുന്ന കമാൻഡുകള്‍ക്ക് അനുസരിച്ചാണ് ചന്ദ്രയാൻ 3യുടെ പ്രവര്‍ത്തനം.
The post ചന്ദ്രയാന്‍ മൂന്ന് വിജയം; ഇന്ത്യയ്ക്കൊപ്പം കോട്ടയത്തിനും അഭിമാനം; ചന്ദ്രയാന്‍ മൂന്ന് പേടകം ഒരുക്കിയത് കോവിഡ് കാല പ്രതിസന്ധികളെ അതിജീവിച്ച്; ഐഎസ്ആര്‍ഒയുടെ ചരിത്ര നേട്ടത്തിന് പിന്നില്‍ കോട്ടയം പാലാ സ്വദേശിനിയായ ശാസ്ത്രജ്ഞയും; അമ്പിളിമുറ്റത്തെ അഭിമാനനേട്ടത്തിന് പിന്നിൽ പാലാക്കാരിയും ഐഎസ്ആര്‍ഒയിലെ സീനിയർ സയൻ്റിസ്റ്റുമായ ലിറ്റി ജോസും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]