തിരുവമ്പാടി :ആനക്കാംപൊയിൽ മുണ്ടൂർ റോഡ് തകർന്ന് വാഹനഗതാഗതം ദുഷ്കരമായി. ഇരുചക്ര വാഹനങ്ങൾ അടക്കം നിത്യേന ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു.
മുണ്ടൂർ കാലംപാറ കയറ്റത്തിൽ റോഡ് പൊട്ടിപ്പൊലിഞ്ഞ് താറുമാറായത് ചെറു വാഹനങ്ങൾക്ക് കടന്നു പോകാൻ പോലും കഴിയുന്നില്ല. നാട്ടുകാർ കല്ലും മണ്ണും റോഡിൽ ഇട്ട് മഴക്കാലത്തിന് മുൻപ് റോഡ് താൽക്കാലികമായി ഗതാഗത യോഗ്യമാക്കിയെങ്കിലും കാലവർഷം ആരംഭിച്ചതോടെ റോഡ് തകർന്നു വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാൻ കഴിയാതെയായി
മുത്തപ്പൻപുഴ,ആനക്കാംപൊയിൽ ഭാഗത്തുനിന്നും ചെമ്പുകടവ്,തുഷാരഗിരി വഴി വയനാട്ടിലേക്ക് പോകാനുള്ള എളുപ്പ മാർഗമാണ് ഈ റോഡ്. ഒരു ഭാഗം ഇരു വഞ്ചിപ്പുഴയുടെ ഭാഗമാണ് സംരക്ഷണ നിർമ്മിക്കാത്തതിന് അപകടത്തിന് കാരണമാകുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു. ആനക്കാംപൊയിൽ കണ്ടപ്പൻചാലിൽ കോടികൾ ചിലവഴിച്ച് വലിയ പാലം നിർമ്മിച്ചെങ്കിലും തുടർന്നുള്ള റോഡ് നിർമ്മാണം നീണ്ടു പോയതിനാൽ പുതിയ പാലത്തിന്റെ പ്രയോജനം ഇതുവരെ ഈ നാടിന് ലഭിച്ചിട്ടില്ല.
ഈ റോഡിലുള്ള മുണ്ടൂർ പാലം പുതുക്കിപ്പണിയണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിന് ഇനിയും പരിഹാരം ആയിട്ടില്ല. മലയോര മേഖലകളിൽ മഴ കനക്കുമ്പോൾ ഈ പാലത്തിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്.
*പടം.. പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതം ദുഷ്കരമായ ആനക്കാംപൊയിൽ, കാലംപാറ റോഡ്
The post ആനക്കാംപൊയിൽ മുണ്ടൂർ റോഡ് തകർന്ന് വാഹന ഗതാഗതം ദുഷ്കരമായി.<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]