
യുവതലമുറയ്ക്ക് മാതൃക:മേരി ആന്റണിയുടെ ദാനം ചെയ്ത കണ്ണുകൾ ഇനിയും കാണും
തിരുവമ്പാടി: കഴിഞ്ഞ ദിവസം നിര്യാതയായ ആലയിൽ മേരി ആന്റണിയുടെ (77)കണ്ണുകൾ ദാനം ചെയ്തു. യുവതലമുറയ്ക്ക് മാതൃകയായ മേരി ചക്കിട്ടപ്പാറ കൂരാച്ചുണ്ട് ആലയിൽ ആന്റണിയുടെ ഭാര്യയാണ്
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഏഴിന് തിരുവമ്പാടിയിലുള്ള മകൾ ജിൻസി ജെയ്സന്റെ വീട്ടിൽ ആയിരുന്നു മേരിയുടെ മരണം. മേരിയുടെ ആഗ്രഹം പ്രകാരം മക്കൾ കൂട്ടായി എടുത്ത തീരുമാനപ്രകാരമാണ് കണ്ണുകൾ ദാനം ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വിദഗ്ധസംഘം എത്തി ദാനം ചെയ്ത കണ്ണുകൾ സ്വീകരിച്ചു.
കണ്ണ് ആവശ്യങ്ങളുമായി വരുന്നവരുടെ എണ്ണം ഓരോ ദിവസവും രാജ്യത്ത് വർദ്ധിച്ചുവരികയാണ്. 20 ലക്ഷത്തോളം പേർ നേത്രപടം മാറ്റിവയ്ക്കാൻ കാത്തിരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് ഇതിൽ 60% ത്തോളം പേർ കുട്ടികളും യുവാക്കളും എന്നതാണ് മറ്റൊരു വസ്തുത.
എന്നാൽ ഇപ്പോൾ ലഭിക്കുന്നതാണ് ഒരു വർഷം ശരാശരി 15,000 കണ്ണുകൾക്കും താഴെയാണ്…
യഥാർത്ഥ ജീവിതത്തിൽ കണ്ണുകൾക്ക് കാഴ്ചയ്ക്ക് പകരം മറ്റൊന്നില്ല.. ഒരിഞ്ചു വ്യത്യാസം മാത്രമുള്ള ആ ചെറുകോളങ്ങൾ തുറന്നിടുന്ന കാഴ്ചകൾ അതി വിശാലമാണ്.
എന്നാൽ നിറമുള്ള കാഴ്ചകൾ ചുറ്റും ഉണ്ടായിട്ടും ഇരുട്ടിന്റെ ലോകത്ത് ജീവിക്കേണ്ടിവരുന്ന ഒട്ടേറെ നമുക്ക് ചുറ്റുമുണ്ട്.. അവർക്ക് കാഴ്ച കൊടുക്കാൻ ആയാൽ അത് മഹത്തായ കാര്യമാണ്. കാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുന്നവർ ഇപ്പോഴും ധാരാളം ഉണ്ട്. യുവജനങ്ങൾ അവയവങ്ങൾ ദാനം ചെയ്യാൻ മടിച്ചു നിൽക്കുന്ന കാലത്താണ് അവർക്കു മാതൃകയായി മേരി ആന്റണിയുടെ ഈ സൽപ്രവർത്തി.
ഇപ്പോളും സർക്കാർ മെഡിക്കൽ കോളേജുകളിലെ നേത്ര ബാങ്കുകളിൽ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നവർ നിരവധി യാണ്.
തൊടുപുഴ മുതലക്കുളം കോമത്ത് മത്തായി മറിയം ദമ്പതികളുടെ ആറു മക്കളിൽ രണ്ടാമത്തെ ആളായിട്ടാണ് മേരിയുടെ ജനനം.തൊടുപുഴയിൽ നിന്നും കോഴിക്കോട് ചക്കിട്ടപ്പാറയിൽ 1960 കളിലാണ് മേരിയും മാതാപിതാക്കളും അടങ്ങുന്ന കുടുംബം കുടിയേറിയത്.
1965 ഇൽ ആലയിൽ ആന്റണിയെ വിവാഹം കഴിച്ച മേരിക്ക് നാലു മക്കളാണ്. മൂത്ത മകൻ ഹൃദയസംബന്ധമായ സുഹൃത്തെ തുടർന്ന് ഏതാനും വർഷം മുൻപ് ചെന്നൈയിൽ വെച്ച് മരണപെട്ടിരുന്നു.
മകന്റെ കുടുംബവും, മറ്റു മക്കളും ജോലിസംബന്ധമായി വിദേശരാജ്യങ്ങളിൽ ആയിരുന്നതിനാൽ
പെയിൻ &പാലിയേറ്റീവ് പ്രവർത്തകനും,വ്യാപാരിയുമായ മകളുടെ ഭർത്താവ് തിരുവമ്പാടി കന്നുകുഴി കെ ജെ ജെയ്സനും, മക്കൾ ജിൻസിക്കും, വിദ്യാർത്ഥികളുമായ മക്കൾക്കും ഒപ്പമായിരുന്നു കുറെ നാളുകളായി മേരിയും,ആന്റണിയും താമസിച്ചിരുന്നത്. മേരിയുടെ ഭർത്താവ് ആന്റണി വാർത്തയ്ക്ക് സഹായകമായ അസുഖത്താൽ വിശ്രമജീവിതത്തിലാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]