സ്വന്തം ലേഖിക
തിരുവനന്തപുരം: ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരുന്നാല് ഗുരുതരമായ പ്രത്യാഘാതങ്ങളാകും ഉണ്ടാകുക.
നിങ്ങളുടെ ലോണ്‍ തിരിച്ചടക്കാതിരുന്നാല്‍, വായ്പാദാതാവ് , ഉപഭോക്താവിനെ കുടിശ്ശികകാരനായി കണക്കാക്കുകയും, ക്രെഡിറ്റ് ബ്യൂറോകളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. ഇത് ഭാവിയില്‍ മറ്റ് വായ്പയെടുക്കുന്നതിന് പോലും തടസ്സങ്ങളുണ്ടാക്കും.
ഒരു ലോണിന് അപേക്ഷിക്കുമ്പോള്‍, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരു വ്യക്തിയുടെ വായ്പാ യോഗ്യത വിലയിരുത്തുന്നതിന് പ്രാഥമികമായി ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കാറുണ്ട്. ഒരു വ്യക്തി തന്റെ ലോണ്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍, അത് ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും.
ഇത് ഭാവിയില്‍ വായ്പകള്‍ അനുവദിച്ച് കിട്ടുന്നതിന് തടസ്സങ്ങളുണ്ടാക്കും.
കൂടാതെ ഒരു ലോണ്‍ തിരിച്ചടവില്‍ കാലതാമസം വരുത്തുകയാണെങ്കില്‍, പണയം വെച്ചിട്ടുള്ള അല്ലെങ്കില്‍ ഈട് നല്കിയ വസ്തുവകകള്‍ വഴി പണം പിടിക്കാൻ നോക്കും.
ഇനി നിങ്ങള്‍ ഒരു വ്യക്തിഗത വായ്പയിലാണ് വീഴ്ച വരുത്തുന്നതെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും. ഇത് ഭാവിയില്‍ ലോണുകളോ ക്രെഡിറ്റ് കാര്‍ഡുകള്‍ പോലെയുള്ളവയോ ലഭിക്കുന്നതിന് തടസ്സങ്ങളുണ്ടാക്കും. അതിനാല്‍ കടം കൊടുക്കുന്നയാളുമായിചര്ച്ച നടത്തിയ ശേഷം നിങ്ങളുടെ കുടിശ്ശിക തീര്‍ക്കുക എന്നതാണ് ആദ്യപടി.
വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍, നിശ്ചിത സമയം കഴിഞ്ഞതിനു ശേഷം മാത്രം പുതിയ ലോണിന് അപേക്ഷിക്കുക. ഇക്കാലയളവില്‍ കുടിശ്ശിക അടച്ചുതീര്‍ക്കാനും, വായ്പകള്‍ സമയബന്ധിതമായി അടച്ചുതീര്‍ക്കാനും ശ്രമിക്കുക, ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്തുക.
ഇത്തരത്തില്‍ ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുമ്പോള്‍, ധനകാര്യസ്ഥാപനങ്ങള്‍ ലോണ്‍ അപേക്ഷ പരിഗണിച്ച് വായ്പയും അനുവദിക്കും.
The post ലോണ്‍ തിരിച്ചടവ് മുടങ്ങി പണിയായോ? ക്രെഡിറ്റ് സ്കോർ കുറഞ്ഞുവോ…? പേടിക്കേണ്ട, വീണ്ടും വായ്പയ്ക്ക് അപേക്ഷിക്കാനടക്കം വഴിയുണ്ട്..! അറിയേണ്ടത് ഇത്ര മാത്രം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]