
താമരശേരി: താമരശേരിയിൽ സഹോദരങ്ങൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.ൽ
കോരങ്ങാട് ന്യൂ ഹോട്ടൽ ജീവനക്കാരൻ വട്ടക്കുരു അബ്ദുൽ ജലീലി(മുട്ടായി)ൻ്റെ മക്കളായ മുഹമ്മദ് ആദിൽ (13),മുഹമ്മദ് ആഷിർ(7)എന്നിവരാണ് വെള്ളക്കെട്ടിൽ വീണു മരിച്ചത്.ഇന്നലെ വൈകുന്നേരം അയൽവാസിയുടെ വീട്ടിലേക്ക്
ട്യൂഷന് പോകുമ്പോൾ വീടിന് സമീപത്ത് മാല്യന്യ ആവശ്യത്തിന് വേണ്ടി കുഴിച്ച കുഴിയിൽ വെള്ളം കെട്ടി നിൽക്കുന്നതിൽ വീഴുകയായിരുന്നു
ട്യൂഷന് പോയ കുട്ടികൾ ടീച്ചറുടെ അടുത്ത് എത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിന് ഒടുവിലാണ് വെള്ളക്കെട്ടിൽ കുട്ടികളെ കണ്ടെത്തിയത്
കുഴിയുടെ കരയിൽ ചെരിപ്പും, പുസ്തകവും കണ്ടതിനെ തുടർന്ന് കുഴിയിൽ തിരയുകയായിരുന്നു.മുഹമ്മദ് ആദിൽ താമരശേരി ഗവ: ഹൈസ്കൂൾ വിദ്യാർഥി യും, മുഹമ്മദ് ആഷിർ കോരങ്ങാട് എൽ.പി സ്കൾ വിദ്യാർത്ഥി യുമാണ്.മാതാവ്:നജീറ
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net