
മണിപ്പൂരിലെ ചിംഗേരിയില് മന്ത്രി എല്‍ സുസിന്ദ്രോയുടെ വീടിനും ബിജെപി ഓഫീസിനും നേരെ തീവെപ്പുണ്ടായി. അദ്ദേഹത്തിന്റെ സ്വകാര്യ ഗോഡൗണിന് നേരെയും ആക്രമണം ഉണ്ടായി. ഇന്നലെ രാത്രി 10 .40ഓടെ അക്രമികള്‍ മന്ത്രിയുടെ വീട് ലക്ഷ്യമാക്കുകയായിരുന്നു.
ആള്‍ക്കൂട്ടം ഇന്നലെ രാത്രി മന്ത്രിയുടെ വസതിയ്ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന നിരവധി തവണ കണ്ണീര്‍വാതകം പ്രയോഗിച്ചതായും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം ഇഷിറോവില് ബിജെപി ഓഫീസ് കത്തിച്ചു. പ്രദേശത്തെ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്.
മണിപ്പൂരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സര്‍വകക്ഷിയോഗത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവം. സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ഇപ്പോഴും അസ്ഥിരമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ തീവെപ്പും അക്രമവും അവസാനിപ്പിക്കണമെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങി.
വിഷയത്തില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് വിവിധ ഗ്രൂപ്പുകളിലും സംഘടനകളിലും ഉള്‍പ്പെട്ട പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മെയ് മൂന്നിന് മണിപ്പൂരില്‍ ആരംഭിച്ച സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. മെയ് മൂന്നിന് മെയ്തികളെ പട്ടിക വര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ച് ഓള് ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന് സംഘടിപ്പിച്ച റാലിയ്ക്കിടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് ആ്ക്രമണം തുടങ്ങിയത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]